എം എ യൂസഫലി നിർമിച്ചുനൽകിയ പിതൃമന്ദിരം കൈമാറി


സ്വന്തം ലേഖകൻ
Published on Nov 24, 2026, 02:01 AM | 1 min read
പത്തനാപുരം
പത്തനാപുരം ഗാന്ധിഭവനിലെ അഗതികളായ അച്ഛനമ്മമാർക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി നിർമിച്ചുനൽകിയ അത്യാധുനിക പിതൃമന്ദിരം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനംചെയ്തു. സ്വത്തെല്ലാം എഴുതിവാങ്ങിച്ചിട്ട് പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് മൂന്നുവർഷംവരെ തടവ് നൽകുന്ന നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിഭവനിലെ അന്തേവാസികളുടെ നിത്യച്ചെലവിനും ഭക്ഷണത്തിനും മരുന്നുകൾക്കുമായി നൽകിവരുന്ന ഒരുകോടി രൂപയുടെ സഹായം ഒന്നരക്കോടിയായി വർധിപ്പിക്കുമെന്ന് എം എ യൂസഫലി പ്രഖ്യാപിച്ചു. ഗാന്ധിഭവനിലെ ഭിന്നശേഷി കുട്ടികളുടെ സ്കൂൾ പുനർനിർമാണം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി കെ ബി ഗണേഷ്‌കുമാർ, ജ്യോതികുമാർ ചാമക്കാല എംഎൽഎ, ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ പി എസ് അമൽരാജ് എന്നിവർ സംസാരിച്ചു. ശിവഗിരിമഠം പ്രസിഡന്റ് സ്വാമി ഋതംബരാനന്ദ പങ്കെടുത്തു. 20 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ മന്ദിരത്തിൽ അന്തേവാസികൾക്ക് മെച്ചപ്പെട്ട താമസസൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നത്. നാൽപ്പതിനായിരത്തോളം ചതുരശ്രയടി വിസ്തീർണത്തിൽ നാലു നിലകളിലായി നിർമാണം പൂർത്തിയാക്കിയ ബഹുനില മന്ദിരം 250 പുരുഷ അന്തേവാസികൾക്ക് തണലാകും.








0 comments