ad
Deshabhimani

സിപിഐ എം വിപുലീകൃത 
ജില്ലാ കമ്മിറ്റി: സംഘാടക സമിതിയായി

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയോഗത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം  കേന്ദ്ര കമ്മിറ്റിഅംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയോഗത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കേന്ദ്ര കമ്മിറ്റിഅംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 23, 2026, 12:38 AM | 1 min read

കൊട്ടാരക്കര

ഒക്ടോബർ 16, 17 തീയതികളിൽ കൊട്ടാരക്കരയിൽ നടക്കുന്ന സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയോഗത്തിന് സംഘാടക സമിതി രൂപീകരിച്ചു. കൊട്ടാരക്കര സൗപർണിക ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം സിപിഐ എം കേന്ദ്ര കമ്മിറ്റിഅംഗം കെ എൻ ബാലഗോപാൽ എംഎൽഎ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ മേഴ്സിക്കുട്ടിഅമ്മ, എസ് ജയമോഹൻ, സൂസൻ കോടി, ജില്ലാ സെക്രട്ടറിയറ്റ്‌അംഗങ്ങളായ ജോർജ് മാത്യു, പി എ എബ്രഹാം, വി കെ അനിരുദ്ധൻ, ബി തുളസീധരക്കുറുപ്പ്, എസ് വിക്രമൻ, എസ് എൽ സജികുമാർ, എസ് സബിത ബീഗം, കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് ആർ അരുൺ ബാബു, എം വിശ്വനാഥൻ, ജി സുന്ദരേശൻ, വി സുമലാൽ, എസ് ഗീതാകുമാരി, നെടുവത്തൂർ ഏരിയ സെക്രട്ടറി എസ് രാമാനുജൻ എന്നിവർ സംസാരിച്ചു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് സമാപനം കുറിച്ച് 17നു വൈകിട്ട് നാലിന് നടക്കുന്ന ബഹുജന റാലി കൊട്ടാരക്കരയിൽ വിവിധ കേന്ദ്രങ്ങളിൽനിന്ന് ആരംഭിച്ച് റെയിൽവേ സ്റ്റേഷൻ ജങ്‌ഷനിലെ അമ്പലക്കര മൈതാനിയിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കും. പരിപാടിയുടെ ഭാഗമായി കൊട്ടാരക്കര, നെടുവത്തൂർ ഏരിയയിലെ സിപിഐ എം ലോക്കൽ ജനറൽ ബോഡികൾ 24, 25, 26 തീയതികളിൽ ചേരും. സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കും. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ വിജയത്തിനായി 151 അംഗ സംഘാടകസമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ഭാരവാഹികൾ: പി എ എബ്രഹാം (പ്രസിഡന്റ്), പി കെ ജോൺസൻ (സെക്രട്ടറി).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home