ad
Deshabhimani

സി പി ആശാനെ അനുസ്മരിച്ചു

സി പി കരുണാകരപിള്ളയുടെ ചരമവാർഷിക അനുസ്മരണത്തോട് അനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ 
പുഷ്പാർച്ചന നടത്തുന്നു
വെബ് ഡെസ്ക്

Published on Aug 29, 2026, 12:53 AM | 1 min read

ചവറ

സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായിരുന്ന സി പി കരുണാകരപിള്ളയുടെ ചരമവാർഷിക അനുസ്മരണം  ചവറയിൽ സമുചിതമായ ആചരിച്ചു. എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു. സി പി കരുണാകരപിള്ളയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി വി ഗോവിന്ദപിള്ള അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എസ് അനിൽ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി മനോഹരൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് സൂസൻകോടി, സിപിഐ എം ഏരിയ സെക്രട്ടറിമാരായ ആർ രവീന്ദ്രൻ, എ അനിരുദ്ധൻ, ടി ആർ ശങ്കരപ്പിള്ള, ജില്ലാ കമ്മിറ്റി അംഗം ജി മുരളീധരൻ, പി ആർ വസന്തൻ, കെ മോഹനക്കുട്ടൻ, വി മധു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home