ad
Deshabhimani

സി പി ആശാൻ അനുസ്മരണം cp as

കരുനാഗപ്പള്ളിയിൽ നടന്ന സി പി കരുണാകരൻപിള്ള അനുസ്മരണം എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 29, 2026, 12:53 AM | 1 min read


കരുനാഗപ്പള്ളി മുൻ

എംഎൽഎയും സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും ദീർഘകാലം സിഐടിയു ജില്ലാ പ്രസിഡന്റുമായിരുന്ന സി പി കരുണാകരൻ പിള്ളയുടെ 21–-ാം ചരമവാർഷികത്തോടനുബന്ധിച്ച് കരുനാഗപ്പള്ളിയിൽ അനുസ്മരണം സംഘടിപ്പിച്ചു. സിപിഐ എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടി ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്തു. പി കെ ബാലചന്ദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ അനിരുദ്ധൻ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ് സൂസൻ കോടി, പി ആർ വസന്തൻ, ബി ഗോപൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home