കോർപറേഷൻ, മുനിസിപ്പാലിറ്റികൾ

വിവാദങ്ങൾ പിന്നിൽ, 
വികസനത്തിന്‌ മേൽക്കെ

Nattiot Munnot
avatar
എം അനിൽ

Published on Dec 05, 2025, 12:54 AM | 2 min read

കൊല്ലം

നടപ്പായ വികസനത്തിന്റെ തുടർച്ചയ്‌ക്കും തുടങ്ങിവച്ചവയുടെ പൂർത്തീകരണത്തിനും വോട്ട്‌ അഭ്യർഥിച്ച്‌ എൽഡിഎഫ്‌, വിവാദങ്ങളുടെ പിറകെയും നുണ പ്രചരിപ്പിച്ചും യുഡിഎഫ്‌, ഭിന്നിപ്പിക്കൽ രാഷ്ട്രീയവുമായി ബിജെപി... ഇതാണ്‌ ഗ്രാമങ്ങളിലെന്ന പോലെ നഗരങ്ങളിലും തെരഞ്ഞെടുപ്പ്‌ പ്രചാരണം. വികസനത്തുടർച്ചയ്‌ക്കും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ നിലനിൽപ്പിനും എൽഡിഎഫ്‌ സ്ഥാനാർഥികളുടെ വിജയം ഉറപ്പെന്ന സൂചനകളാണ്‌ കൊല്ലം കോർപറേഷനിലും കരുനാഗപ്പള്ളി, പരവൂർ, കൊട്ടാരക്കര, പുനലൂർ മുനിസിപ്പാലിറ്റികളിലും പ്രകടമാകുന്നത്‌. കോർപറേഷനിലും കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ മുനിസിപ്പാലിറ്റികളിലും എൽഡിഎഫ്‌ ഭരണം നിലനിർത്തുമെന്നും പരവൂരിൽ ആർക്കും ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയിൽനിന്ന്‌ എൽഡിഎഫിന്‌ വ്യക്തമായ മേൽക്കൈ ഉണ്ടാകുമെന്നും വോട്ടർമാരുടെ പ്രതികരണങ്ങളും പ്രചാരണങ്ങളും വ്യക്തമാക്കുന്നു. യുഡിഎഫ്‌ ഐക്യമില്ലാത്ത മുന്നണിയായാണ്‌ മത്സരിക്കുന്നത്‌. കോർപറേഷനിൽ അഞ്ച്‌ ഡിവിഷനുകളിൽ യുഡിഎഫ്‌ വിമത സ്ഥാനാർഥികൾ സജീവ പ്രചാരണത്തിലാണ്‌. കോയിക്കലിൽ മീനുലാൽ, കല്ലുംതാഴത്ത്‌ ഹെലൻ ബേയ്‌സിൽ, വടക്കേവിളയിൽ സിദ്ധാർഥ്‌, കൊല്ലൂർവിളയിൽ ഹംസത്ത്‌ ബീവി, കുരീപ്പുഴ ഇ‍ൗസ്റ്റിൽ മോത്തി എന്നിവർക്ക്‌ യുഡിഎഫ്‌ പ്രവർത്തകരുടെ വലിയ പിന്തുണയുണ്ട്‌. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലും യുഡിഎഫിൽ പാളയത്തിൽ പടയാണ്‌. വാർഡ്‌ 29ൽ യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ സിംലാലിനെതിരെ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജയദേവൻ മത്സരിക്കുന്നു. ഇവിടെ ലീഗിനെതിരെ കോൺഗ്രസും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്‌. വാർഡ്‌ 32ൽ യുഡിഎഫ് സ്ഥാനാർഥി മുസ്ലിംലീഗിലെ തേവറ നൗഷാദിനെതിരെ കോൺഗ്രസിലെ പുതുക്കാട് താഹ മത്സരിക്കുന്നു. താഹ 2015ൽ എസ്ഡിപിഐ സ്ഥാനാർഥിയായിരുന്നു. ആത്മവിശ്വാസക്കുറവിൽനിന്ന്‌ ബിജെപിയാകട്ടെ ചില വാർഡുകളിൽ മാത്രമായി മത്സരം ചുരുക്കി. പരവൂരിലും പല വാർഡുകളിലും യുഡിഎഫിന്‌ സ്ഥാനാർഥികൾ രണ്ടാണ്‌. പുഞ്ചിറക്കുളം വാർഡിൽ മുൻ ചെയർമാൻ സുധീർ ചെല്ലപ്പനും ഒല്ലാൽ വാർഡിൽ ജയപ്രകാശും കല്ലുംകുന്നിൽ മഹേഷും പെരുന്പുഴയിൽ സുലോചനയും കോൺഗ്രസ്‌ റിബലാണ്‌. 16–ാം വാർഡിൽ സരള, 17–ാം വാർഡിൽ സഫീസത്ത്‌, 23–ാം വാർഡിൽ ലത്തീഫ്‌ എന്നിവർ ലീഗ്‌ സ്ഥാനാർഥികളായും രംഗത്തുണ്ട്‌. കൊട്ടാരക്കരയിൽ എൽഡിഎഫ്‌ ഒറ്റക്കെട്ടായ പ്രവർത്തനത്തിൽ ഏറെ മുന്നിലായിക്കഴിഞ്ഞിരിക്കുന്നു. പുനലൂരിലും എൽഡിഎഫിന്‌ മിന്നുംവിജയമുണ്ടാകും. ഭരണരംഗത്ത്‌ പരിചയസന്പന്നരാണ്‌ പുനലൂരിൽ എൽഡിഎഫ്‌ സ്ഥാനാർഥികളിൽ ഏറെയും. രണ്ട്‌ മുൻ മുനിസിപ്പൽ ചെയർമാന്മാർ, രണ്ട്‌ വൈസ്‌ ചെയർമാന്മാർ, മൂന്ന്‌ സ്ഥിരംസമിതി അധ്യക്ഷർ, ക‍ൗൺസിലർമാർ എന്നിവരാണ്‌ ജനവിധി തേടുന്നത്‌. ഇവിടെയും യുഡിഎഫിൽ ഐക്യമില്ലായ്‌മ മുഖുമദ്ര.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home