സെമിനാർ നടത്തി
നിർമാണത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിന് തുടക്കം

നിർമാണത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാർ സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ് ഉദ്ഘാടനംചെയ്യുന്നു
ചാത്തന്നൂർ
നിര്‍മാണത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനത്തിന് ചാത്തന്നൂരിൽ തുടക്കം. സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. ചാത്തന്നൂർ ശീമാട്ടി ജങ്ഷനിൽ (വി എസ് അച്യുതാനന്ദൻ നഗർ) സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ് ഉദ്ഘാടനംചെയ്തു. ലേബർ കോഡുകൾ ലേബർ വിരുദ്ധമാകുമ്പോൾ എന്ന വിഷയത്തിൽ സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കല്ലറ മധു വിഷയം അവതരിപ്പിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് ഡി സുരേഷ് കുമാർ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പി വി സത്യൻ, യൂണിയൻ ജില്ലാ സെക്രട്ടറി സന്തോഷ്, യൂണിയൻ ഏരിയ സെക്രട്ടറി ജെ പ്രദീപ്, പനവിള ബാബു, ടി ദിജു എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഞായർ രാവിലെ ഒമ്പതിന് ഷീല അലക്സ് നഗറിൽ (ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഇ എം എസ് കമ്യൂണിറ്റി ഹാൾ) സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്യും.










0 comments