കുളത്തൂപ്പുഴയിൽനിന്ന് കാണാതായ കാർ തമിഴ്നാട്ടിൽ കണ്ടെത്തി

കുളത്തൂപ്പുഴ വലിയേലയിലെ ഹോട്ടലിനു മുന്നിൽ നിന്നും കാർ കവരുന്നതിന്റെ ദൃശ്യം
അഞ്ചൽ
കുളത്തൂപ്പുഴയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുടെ കാർ ഹോട്ടലിനു മുന്നിൽനിന്ന് കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കാർ തമിഴ്നാട് തൃച്ചിയിൽനിന്ന് കണ്ടെത്തി. ശനി രാത്രി എട്ടിനായിരുന്നു സംഭവം. തിരുച്ചിറപ്പള്ളി സ്വദേശിയായ അജീഷും കുടുംബവും കുളത്തൂപ്പുഴയിലുള്ള ബന്ധുവീട്ടിലെത്തി മടങ്ങവെ വലിയേലയിലുള്ള ഹോട്ടലിനു മുന്നിൽ വാഹനം നിർത്തി. ഇവർ ഭക്ഷണം കഴിക്കവേയാണ് കാർ കാണാതായത്. ഹോട്ടലിലെ നിരീക്ഷണ കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാള്‍ കാറുമായി പോകുന്നത് കണ്ടു. തുടർന്ന് കുളത്തൂപ്പുഴ പൊലീസിൽ അറിയിച്ചു. പൊലീസ് വിവരം സമീപ സ്റ്റേഷനുകളിലേക്ക് കൈമാറി. പുലർച്ചയോടെ തമിഴ്നാട്ടിലെ തൃച്ചി പൊലീസ് കാർ കണ്ടെത്തുകയായിരുന്നു. വാഹനത്തിന്റെ ഉടമ തന്നെയാണ് വാഹനം കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അജീഷിന്റെ പക്കല്‍ വില്‍ക്കാന്‍ ഏല്‍പ്പിച്ചതായിരുന്നു കാര്‍. ഇതിന്റെ ഭാഗമായി ഉടമ അഡ്വാന്‍സും കൈപറ്റിയിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് സംഭവമെന്നും കുളത്തൂപ്പുഴ പൊലീസ് പറഞ്ഞു.








0 comments