ബെഫി പ്രതിഷേധ ദിനം ആചരിച്ചു
പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കം ഉപേക്ഷിക്കണം

കൊല്ലം
പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കം ഉപേക്ഷിക്കണമെന്നും ബാങ്കുകളെ ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) പ്രതിഷേധ ദിനം ആചരിച്ചു. ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ യൂണിയൻ ബാങ്ക് കൊല്ലം റീജണൽ ഓഫീസിനുമുമ്പിൽ ധർണ സംഘടിപ്പിച്ചു. അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം ജി സതീഷ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് അമൽദാസ് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം എം ബിനു, ജില്ലാ സെക്രട്ടറി കെ പ്രമീൽ കുമാർ, ജോയിന്റ് സെക്രട്ടറി ടി രാജേഷ് എന്നിവർ സംസാരിച്ചു.










0 comments