ad
Deshabhimani

നവീകരണം കാത്ത് ബംഗ്ലാവ്

തകർന്ന കൊട്ടാരം
avatar
സ്വന്തം ലേഖകന്‍

Published on Apr 15, 2026, 12:15 AM | 1 min read

ചടയമംഗലം

പാരപ്പള്ളി– മടത്തറ റോഡിൽ നിലമേൽ ബംഗ്ലാംകുന്നിൽ കാലത്തെ അതിജീവിക്കുന്ന ഒരു കൊട്ടാരത്തിന്റെ തിരുശേഷിപ്പ് കാണാം. കൊട്ടാരത്തിന്റെ മേൽക്കൂര പൂർണമായി നശിച്ചെങ്കിലും കരിങ്കൽ ഭിത്തികൾ ശേഷിക്കുന്നു. കൊട്ടാരത്തിനു സമീപത്ത്‌ വർഷങ്ങൾക്കുമുന്പ്‌ സ്ഥാപിച്ച സ്കൂളും പഠിതാക്കൾക്ക് താമസിക്കാനുള്ള ഹോസ്റ്റലും കാണാം. സ്കൂൾ മാത്രം കാലത്തെ അതിജീവിച്ച് ഇന്നും പ്രവർത്തനസജ്ജമാണ്. 15 ഏക്കർ സ്ഥലത്താണ്‌ ഇതെല്ലാം സ്ഥിതിചെയ്യുന്നത്‌. ഇന്തോ -ബ്രിട്ടീഷ് ശൈലിയിലുള്ള നിർമാണത്തിന്‌ 100 വർഷം പഴക്കമുണ്ട്‌. കല്ലും ചുണ്ണാമ്പും ഉപയോഗിച്ചാണ് ഇതിന്റെ ഭിത്തികൾ പണിതിരിക്കുന്നത്. ദീർഘകാലമായി പരിപാലനമില്ലാത്തതിനാൽ ബംഗ്ലാവ് ഇപ്പോൾ തകർന്ന നിലയിലാണ്. മേൽക്കൂര നിലംപൊത്തി, ഭിത്തികളിൽ ആൽമരം പടർന്നു. പ്രദേശം കാടുപിടിച്ച് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. ബംഗ്ലാവിനെക്കുറിച്ച് വ്യക്തമായ രേഖാചിത്രങ്ങളോ സർക്കാർ രേഖകളോ കുറവാണ്. നവീകരണ പ്രവർത്തനങ്ങൾ നടത്തിയാൽ നല്ലൊരു വിനോദസഞ്ചാരകേന്ദ്രമായി ബംഗ്ലാവ്‌ മാറും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home