ബാലസംഘം ജില്ലാ സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു

ചവറ
ബാലസംഘം ജില്ലാ സമ്മേളനം 31, നവംബർ ഒന്ന് ദിവസങ്ങളിലായി ചവറയിൽ നടക്കും. സമ്മേളന ലോഗോ മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ ബാലസംഘം ജില്ലാ സെക്രട്ടറി ഇമ എസ് കൃഷ്ണയ്ക്ക് നൽകി പ്രകാശിപ്പിച്ചു. ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അതുൽ രവി, സംസ്ഥാന കമ്മിറ്റി അംഗം എം ശിവശങ്കരപ്പിള്ള, സംഘാടക സമിതി ചെയർമാൻ ആർ രവീന്ദ്രൻ, ജില്ലാ കൺവീനർ കറവൂർ എൽ വർഗീസ്, ജില്ലാ അക്കാദമി കമ്മിറ്റി കൺവീനർ തൊടിയൂർ രാധാകൃഷ്ണൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ സുരേന്ദ്രൻപിള്ള, എം വി പ്രസാദ്, സി രതീഷ്, സംഘാടക സമിതി കൺവീനർ എം കെ സജിത, അശ്വിൻ ബാബു എന്നിവർ പങ്കെടുത്തു.









0 comments