ad
Deshabhimani

അഷ്‌ടമുടിക്കായൽകാണാം

കേരള ന‍ൗകയിൽ കറങ്ങാം

കേരള ന‍ൗക 2 ബോട്ട്
avatar
സ്വന്തം ലേഖിക

Published on Jan 13, 2026, 12:41 AM | 1 min read

കൊല്ലം

കായൽ ടൂറിസത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്താൻ കൊല്ലത്ത്‌ ഇനി ‘കേരള ന‍ൗക’യും. മാരിടൈം ബോർഡിന്റെ തനതുവരുമാനം വർധിപ്പിക്കുക ലക്ഷ്യമാക്കി വിനോദസഞ്ചാരികൾക്കായിട്ടാണ്‌ ഉൾനാടൻ ന‍ൗകയായ ‘കേരള ന‍ൗക 2’യുടെ സേവനം. പരമാവധി അഞ്ച് യാത്രക്കാർക്ക് അഷ്‌ടമുടിക്കായലിലൂടെ കറങ്ങാൻ കഴിയുന്ന ഐവി ബോട്ടാണ്‌ സർവീസിന്‌ എത്തിയിരിക്കുന്നത്‌. കൊല്ലം തുറമുഖ ചുമതലയിൽ വാണിജ്യാടിസ്ഥാനത്തിൽ അഷ്ടമുടിക്കായലിന്റെ വിവിധ പ്രദേശങ്ങളിൽ ബോട്ട്‌ സർവീസിനായി വാടകയ്ക്ക്‌ നൽകും. ദിവസ, മണിക്കൂർ നിരക്കുകളിൽ ബോട്ട് ലഭ്യമാണ്. രാവിലെ ഒന്പതു മുതൽ വൈകിട്ട് ആറുവരെയാണ്‌ സർവീസ്‌. ബോട്ട്‌ മാസ്‌റ്റർ, ലസ്‌കർ എന്നീ രണ്ട്‌ ജീവനക്കാരുടെ സേവനം ലഭ്യമാണ്‌. കൊല്ലം ഡിടിപിസിയുടെ ബോട്ട് ജെട്ടിയിൽ സ്പോട്ട് ബുക്കിങ്ങിനുള്ള സ‍ൗകര്യം ഒരുക്കിയിട്ടുണ്ട്‌. [email protected], kolamportoffice-lagmail.com എന്നീ ഇ -മെയിൽ വഴിയും ബുക്കിങ്‌ നടത്താം. കൊല്ലത്തെ സർവീസ്‌ വിജയകരമായാൽ ആലപ്പുഴയിൽ ന‍ൗക ഒന്ന്‌ സർവീസ്‌ നടത്താനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ മാരിടൈം ബോർഡ്‌ അധികൃതർ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home