അനുസ്‌മരണം
അജയ്പ്രസാദ്

ആർഎസ്‌എസുകാർ അരുംകൊല ചെയ്ത എസ്‌എഫ്‌ഐ നേതാവ് അജയ് പ്രസാദിന്റെ രക്തസാക്ഷി സ്മരണകൾക്ക് തിങ്കളാഴ്‌ച 19 വർഷം പൂർത്തിയാകും. എസ്എഫ്ഐയുടെ സമര ഭൂതകാലത്തിലെ ഉണങ്ങാത്ത മുറിവുകളുടെ ബാക്കിയാണ് അജയ് പ്രസാദിന്റെ രക്തസാക്ഷിത്വം. എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറിയായിരുന്ന സഖാവിനെ 2007 ജൂലൈ 20നാണ് ആർഎസ്എസ് ക്രിമിനലുകൾ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. കരുനാഗപ്പള്ളിയിലെയും ജില്ലയിലെയും വിദ്യാർഥി പ്രസ്ഥാനത്തിന് കൂടുതൽ കരുത്ത് പകരുന്നതാണ് അജയ് പ്രസാദിന്റെ ഓർമകൾ. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ വികലമാക്കാൻ സർവശക്തിയുമെടുത്ത് പ്രയത്നിക്കുന്നവർക്കെതിരെ ജീവന്റെ അവസാന നാമ്പിലും പൊരുതിനിൽക്കാൻ സഖാവ് അജയ് പ്രസാദിന്റെ ഓർമകൾ എന്നും കരുത്ത് പകരും. സഖാവിന്റെ ഓർമകൾക്കു മുമ്പിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു. എസ് വിഷ്ണു സെക്രട്ടറി എസ്എഫ്ഐ ജില്ലാ കമ്മിറ്റി










0 comments