Deshabhimani

ഞങ്ങളെപ്പോഴും 
കൃഷിപ്പണിയിലാ...

ബിജുവും ആൻസിയും കൃഷിത്തോട്ടത്തിൽ
avatar
സ്വന്തം ലേഖകൻ

Published on Sep 21, 2026, 12:50 AM | 1 min read

അഞ്ചൽ

കർഷക ദമ്പതികളായ ഇടമുളയ്ക്കൽ നെടുങ്ങോട്ടുകോണം തുണ്ടിൽ പടിഞ്ഞാറ്റതിൽ കെ ബിജുവും ആൻസിയും ഒരേ സ്വരത്തിൽ പറയുന്നു ഞങ്ങൾ എലമ്ലാ സമയവും കൃഷിപ്പണിയാണെന്ന്. വെറുതെയല്ല, ബിജു അതിരാവിലെ സ്വന്തം റബർ ടാപ്പ് ചെയ്യാൻ പോകും. അതുകഴിഞ്ഞാൽ ഭാര്യയോടൊപ്പം കൃഷിപ്പണിക്കിറങ്ങും. രാത്രിയായാൽ കൃഷി കാട്ടുപന്നി നശിപ്പിക്കാതെ കാവൽകിടക്കും. പന്നിയെയോ മറ്റ്‌ വന്യമൃഗങ്ങളെയോ കണ്ടാൽ തകരഷീറ്റ് തട്ടി ഒച്ചയുണ്ടാക്കി ഓടിക്കണം. ചുരുക്കത്തിൽ ഇവർ പറയുംപോലെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എല്ലാ സമയവും ഇ‍ൗ ദമ്പതികൾ കൃഷിയിടത്തിൽതന്നെ. ​വാഴയും ചേമ്പും ചേനയും കാച്ചിലും നനകിഴങ്ങും കപ്പയുമെല്ലാം ഇവരുടെതോട്ടത്തിലുണ്ട്‌. വാഴ രണ്ടിനമാണ് കൃഷി. ഏത്തനും പൂവനും. റബർ കൂടാതെ ഒന്നര ഏക്കര്‍ സ്ഥലത്താണ് മറ്റ് കൃഷികൾ. കുട്ടിക്കാലത്ത് അച്ഛനോടൊപ്പമാണ്‌ ബിജു കൃഷിയിലേക്കിറങ്ങിയത്‌. വിവാഹശേഷം ഭാര്യയും ഒപ്പം കൂടി. ഇതുവരെയും ഒരു ജോലിക്കും ആളെ നിർത്തിയിട്ടില്ല. എല്ലാപ്പണികളും സ്വന്തമായിട്ടാണ്. വാഴക്കൃഷിയുടെ ഇടവിളയായിട്ടാണ് ചേമ്പും ചേനയും കാച്ചിലും നനകിഴങ്ങും നട്ടിട്ടുള്ളത്. ഒരു കാട്ടുചെടിപോലും ഇല്ലാതെയാണ് ആ തോട്ടം സൂക്ഷിക്കുന്നത്. കൃഷിവകുപ്പിന്റ സഹായങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്ന പരിഭവം ഇവർക്കുണ്ട്. മക്കൾ: അക്സ, കെസിയ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home