ad
Deshabhimani

തെന്മലയിൽ സ്വീകരണം 
ഏറ്റുവാങ്ങി സി അജയപ്രസാദ്

ഇടമൺ ഉദയഗിരി നാല് സെന്റ് ഉന്നതിയിലെ സ്വീകരണ കേന്ദ്രത്തിൽ സി അജയപ്രസാദ് എംഎൽഎ സംസാരിക്കുന്നു
വെബ് ഡെസ്ക്

Published on Jun 15, 2026, 12:15 AM | 1 min read

പുനലൂർ

സി അജയപ്രസാദ് എംഎൽഎയ്ക്ക് തെന്മല പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ചാലിയക്കരയിൽനിന്ന് ആരംഭിച്ച പര്യടനം പതിനാറാം ഫില്ലിങ്ങ്, ഉപ്പുകുഴി, തോണിച്ചാൽ, ഇടമൺ റെയിൽവേ സ്റ്റേഷൻ, ഇടമൺ സത്രം, തേവർകുന്ന്, പുലരി, ഇടത്തറപ്പച്ച, ഇടമൺ 34, തേക്കിൻകൂപ്പ് അണ്ടുർപച്ച, ഒറ്റക്കൽ, തെന്മല ഡാം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തെന്മല ജങ്ഷനിൽ സമാപിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി വി പി ഉണ്ണിക്കൃഷ്ണൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ വി എസ് മണി, എസ് വിനോദ്, ആർ ലൈലജ, പഞ്ചായത്ത് പ്രസിഡന്റ് ശോഭ സതീശൻ, വൈസ് പ്രസിഡന്റ് എബി ഷൈനു, എസ് ആരോമൽ, സന്തോഷ്, ബിൻസ്‍മോൻ തെന്മല, എൽ ഗോപിനാഥപിള്ള, എൻ കോമളകുമാർ, കെ ലാലു, കെ പ്രകാശ്‌, രതീഷ് വട്ടവിള, രഞ്ജിത് പുല്ലരിമല, ബാബു ചെറിയാൻ, ശരത് എന്നിവർ ഒപ്പമുണ്ടായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home