സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; 45 പേർക്ക് പരിക്ക്

കൊട്ടാരക്കര
കൊട്ടാരക്കര- ഓടനാവട്ടം റോഡിൽ ചുങ്കത്തറയ്ക്ക് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു ഡ്രൈവർ ഉൾപ്പടെ 45 പേർക്ക് പരിക്കേറ്റു. ഓടനാവട്ടം പുത്തൻവീട്ടിൽ പി എ അലക്സാണ്ടർ (78), കലയപുരം അന്തമണിൽ കാവ്യ (26), ജോഷ്വ മോൻ ബസ് ഡ്രൈവർ പ്രസാദ് (48), മൂൺലൈറ്റ് ബസ് ഡ്രൈവർ കുഴിമതിക്കാട് വൈഷ്ണവത്തിൽ വൈശാഖ് (28), മുട്ടറ ബൈജുഭവനിൽ തോമസ് (60), പൂയപ്പള്ളി ജാൻ ഭവനിൽ രാജു (51), വെളിയം ലാൽ ഭവനിൽ ബിന്ദു (54), വെളിയം പ്രദീപ് സദനത്തിൽ പ്രസാദ് (46), പ്രിയങ്ക (40), കൊട്ടാരക്കര സുലൈമാൻ അലി (48), കൊട്ടാരക്കര അളകാപുറത്ത് വീട്ടിൽ ഫെബി (30), വിലങ്ങറ ജിജി ഭവനിൽ ഗിരീഷ്‌കുമാർ (41), ഓടനാവട്ടം പി ആർ ഭവനിൽ പാർവതി (22), മറവൂർ സന്തോഷ് ഭവനത്തിൽ സിനി (45), കുടവട്ടൂർ ഭാസുരഭവനത്തിൽ ദേവു (25), ഭാസുര (52), പട്ടാഴി അഭിസദനത്തിൽ ജെ എസ് അഭിൻ (18), കുടവട്ടൂർ ഗീതഭവനത്തിൽ ഗീതകുമാരി (53), നെടുവത്തൂർ മറവൂർ വീട്ടിൽ ബിന്ദു (53), കുടവട്ടൂർ ബിജു ഭവനത്തിൽ കാവ്യ (26), മുട്ടറ ചരുവിള വീട്ടിൽ ശ്രീലക്ഷ്മി (20), ശ്രീകുമാരി (50), വില്ലൂർ അഭിനിവാസിൽ അഭിനന്ദ് (19), കുടവട്ടൂർ ദേവു നന്ദനത്തിൽ നിമിഷ (41), കൊട്ടാരക്കര സ്വദേശി മോദി (27), സാവിത്രി (55), കുടവട്ടൂർ ശ്രീജയഭവനിൽ വി ശാന്തി (36), കടയ്ക്കോട് ഗീതാ ഭവനത്തിൽ ചന്ദ്രമതി (70), കുന്നിക്കോട് ഇരുമ്പിക്കൽ വീട്ടിൽ നീതു (29), തുറവൂർ രതീഷ് ഭവനിൽ വിക്രമൻ (60), നെല്ലിക്കുന്നം അഭിനിവാസിൽ അഭിരാം (18), നെല്ലിക്കുന്നം പാറയിടുക്കിൽ വീട്ടിൽ ഷൈനി (40), ഓടനാവട്ടം ആരതി ഭവനത്തിൽ ആതിര (25), ഓടനാവട്ടം പുത്തൻവീട്ടിൽ രാജൻ (68), വാളിയോട് വൈശാഖത്തിൽ ജിഷ്ണു (17), വിലങ്ങറ രോഹിണിയിൽ പാർവതി (31), ഓടനാവട്ടം രാജേഷ്ഭവനത്തിൽ രജിത (32), നെല്ലിക്കുന്നം സ്നേഹഭവനിൽ ശാന്തകുമാരി (48), കുടവട്ടൂർ അമാസ് നിവാസിൽ അമനാ (20), വെളിയം മനുഭവനിൽ അനുരാജ് (34), വിലയന്തൂർ മേടയിൽ കിഴക്കേവീട്ടിൽ സാറമ്മ ജോർജ് (60), കൊട്ടാരക്കര അനി (45), ഓടനാവട്ടം അമൽഭവനത്തിൽ അഖിൽ (18), വെളിയം ഹരി (19), കൊട്ടാരക്കര അത്തർ ഹുസൈൻ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കൾ രാവിലെ എട്ടിന് ചുങ്കത്തറ പെട്രോൾ പമ്പിന് സമീപമാണ് അപകടം. ഓടനാവട്ടത്തുനിന്ന് കൊട്ടാരക്കരയ്ക്കു വന്ന മൂൺ ലൈറ്റ് ബസും കൊട്ടാരക്കരനിന്ന് ഓയൂരിലേക്ക് പോയ ജോഷ്വാമോൻ ബസുമാണ് കൂട്ടിയിടിച്ചത്. രണ്ട് ബസിന്റെയും മുൻവശം പൂർണമായി തകർന്നു. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.








0 comments