ടാഗോർ ഗ്രന്ഥശാലയിൽ നാടകോത്സവം തുടങ്ങി

ടാഗോർ ഗ്രന്ഥശാല നാടകോത്സവത്തിന് സാമൂഹ്യ ക്ഷേമ ബോർഡ് മുൻ ചെയർപേഴ്സൺ സൂസൻ കോടി ദീപം തെളിയിക്കുന്നു
കരുനാഗപ്പള്ളി
കോഴിക്കോട് ടാഗോർ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് തുടക്കമായി. സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. മുനിസിപ്പൽ ചെയർമാൻ പി സോമരാജൻ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മെറിറ്റ് അവാർഡുകൾ മുനിസിപ്പൽ പ്രതിപക്ഷ പാർലമെന്ററി പാർടി ലീഡർ ജി സുനിലും ഭക്ഷ്യക്കിറ്റുകൾ സൂസൻ കോടിയും വിതരണംചെയ്തു. ഗ്രന്ഥശാല സെക്രട്ടറി എസ് ഉത്തമൻ, പോച്ചയിൽ നാസർ, എസ് രഞ്ജിത്, എസ് പ്രശാന്ത്, ആർ രാഹുൽരാജ് എന്നിവർ സംസാരിച്ചു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. തുടർന്ന് തിരുവനന്തപുരം സംസ്കൃതിയുടെ ഭൂട്ടാനി എന്ന നാടകം അരങ്ങേറി. തിങ്കൾ വൈകിട്ട് ആറിന് തലമുറ മാറ്റവും സംസ്കാരവും എന്ന വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സുരേഷ് വെട്ടുകാട്ട് മോഡറേറ്ററായി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബീന ജോൺസൺ, വി വിമൽ റോയ്, റിഫാ റിയാസ്, പോച്ചയിൽ നാസർ എന്നിവർ സംസാരിച്ചു. തുടർന്ന് തിരുവനന്തപുരം മലയാള നാടകവേദി അവതരിപ്പിച്ച നാടകം "ഒരു സുന്ദരദിവസം’ അരങ്ങേറി.









0 comments