ad
Deshabhimani

വാഹനാപകടം

23 ദിവസത്തിനിടെ പൊലിഞ്ഞത്‌ 
15 ജീവൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Jun 24, 2026, 12:49 AM | 1 min read

കൊല്ലം

ജില്ലയില്‍ റോഡ് അപകടങ്ങൾ തുടർക്കഥയാകുന്നു. 23ദിവസത്തിനിടെ വാഹനാപകടത്തിൽ മരിച്ചത് 15പേർ. റൂറൽ ജില്ലയിലാണ്‌ കൂടുതൽ അപകടം. 142 അപകടങ്ങളിലായി മരിച്ചത്‌ 11 പേർ. ഗുരുതര പരിക്കേറ്റത്‌ 134പേർക്ക്‌. സിറ്റി ജില്ലയിൽ 131അപകടങ്ങളിലായി നാലുപേർക്ക്‌ ജീവൻ പൊലിഞ്ഞു. 132പേർക്ക്‌ ഗുരുതര പരിക്കേറ്റു. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ കൊല്ലം സിറ്റി പരിധിയിൽ 391 അപകടങ്ങളുണ്ടായി. ഇതിൽ 35പേരുടെ ജീവൻ പൊലിഞ്ഞു. 543പേർക്ക്‌ പരിക്കേറ്റു. റൂറൽ ജില്ലയിൽ മാർച്ച്‌ മുതലുള്ള കണക്കനുസരിച്ച്‌ 54പേരാണ്‌ മരിച്ചത്‌. 45 അപകടങ്ങളിലായാണിത്‌. അതിനിടെ 440 അപകടങ്ങളിലായി 570പേർക്ക്‌ നിസ്സാര പരിക്കുമേറ്റു. അപകടത്തിൽ മരിക്കുന്നവരിൽ ഭൂരിഭാഗവും ഇരുചക്രവാഹനം ഓടിച്ചവരാണ്. അമിതവേഗവും ലഹരിവസ്തുക്കളുടെ ഉപയോഗവുമാണ് പല അപകടങ്ങളുടെയും കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. റോഡുകളിലെ കൈയേറ്റവും അനധികൃത കച്ചവടവുമെല്ലാം അപകടത്തിന് കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധാഭിപ്രായം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home