ad
Deshabhimani

പഠനത്തെ പച്ചപ്പണിയിച്ച്‌ വിഷ്‌ണു

വിഷ്‌ണു സഞ്ജയ്
avatar
ജയൻ ഇടയ്ക്കാട്

Published on Aug 14, 2025, 01:36 AM | 1 min read

കൊല്ലം

പഠനത്തോടൊപ്പം കൃഷിയെയും ചേർത്തുപിടിച്ച വിഷ്‌ണു സഞ്ജയ്ക്ക് കലാലയ വിദ്യാർഥി കർഷകനുള്ള അവാർഡ്‌. കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കിലെ ഇലക്ട്രിക്കൽ വിഭാഗം രണ്ടാംവർഷ വിദ്യാർഥിയാണ്‌. രണ്ടേക്കർ സ്ഥലത്ത് പയർ, വെണ്ട, വഴുതന, പാവൽ, കുക്കുമ്പർ, തണ്ണിമത്തൻ മുതലായ പച്ചക്കറികളും കിഴങ്ങ് വിളകളും കൃഷിചെയ്യുന്നു. ശ്രീനാരായണ പോളിടെക്നിക്കിലെ വിദ്യാർഥികളുടെയും ജീവനക്കാരുടെയും കാർഷിക കൂട്ടായ്മയായ എസ്‌എൻ പോളി അഗ്രിടെക് ഇന്നൊവേഷൻസാണ്‌ വിഷ്‌ണുവിന്റെ കൃഷി പാഠങ്ങൾക്കുള്ള കരുത്ത്‌. പ്രിസിഷൻ ഫാമിങ്‌, വെർട്ടിക്കൽ ഗാർഡനിങ്, ഹൈഡ്രോപോണിക്സ് മുതലായ നൂതന കാർഷിക പ്രോജക്ടുകൾ വിഷ്ണുവിന്റെ നേതൃത്വത്തിൽ കോളേജിൽ നടന്നുവരുന്നു. പോളിടെക്നിക്കിൽ ആദിച്ചനല്ലൂർ കൃഷിഭവന്റെ സഹായത്തോടെ നിർമിച്ച പോളിഹൗസ് ഫാമിങ്ങിലൂടെ കുക്കുമ്പർ, മുളക്, പയർ എന്നീ വിളയും സംസ്ഥാന സർക്കാരിന്റെ വിഡിപി പദ്ധതി പ്രകാരം ക്യാമ്പസിൽ ഓപ്പൺ പ്രിസിഷൻ ഫാമിങ്ങിലൂടെ തക്കാളി, പച്ചമുളക്, പയർ വെണ്ട, പാവൽ, പടവലം എന്നിവ കൃഷി ചെയ്യുന്നതും വിഷ്‌ണുവിന്റെ നേതൃത്വത്തിലാണ്‌. അഗ്രി ടെക്‌ ഇന്നൊവേഷൻസിന്റെ സാങ്കേതിക പഠനത്തിനൊപ്പം കൃഷി എന്ന ആശയത്തിലൂടെയുള്ള കണ്ടുപിടിത്തങ്ങൾക്കും നേതൃത്വം നൽകുന്നു. സാങ്കേതിക വിദ്യാഭ്യാസത്തോടൊപ്പം കാർഷിക മേഖലയിലെ പ്രവർത്തനങ്ങളും ഒപ്പം കർഷകർക്കും കാർഷിക സംരംഭകർക്കും സംരംഭക സാധ്യതകൾ സൃഷ്ടിക്കുകയുമാണ്‌ വിഷ്ണുവിന്റെ സ്വപ്നം. മികച്ച കർഷകനായ കൊല്ലം വെളിയം സ്വദേശി സഞ്ജയ്കുമാറിന്റെ മകനാണ്. അമ്മ ആശാസഞ്ജയ് അഞ്ചൽ ഈസ്റ്റ് ഗവ. സ്കൂളിലെ അധ്യാപികയാണ്. സഹോദരൻ വൈഷ്ണവ് രണ്ടാം ക്ലാസ്‌ വിദ്യാർഥിയാണ്‌. വിഷ്‌ണുവിന്റെ സ്വപ്‌നങ്ങൾക്ക്‌ പൂർണ പിന്തുണയുമായി ശ്രീനാരായണ പോളിടെക്നിക് പ്രിൻസിപ്പൽ വി സന്ദീപ്, അഗ്രികൾച്ചൽ കോ –ഓർഡിനേറ്റർ അനീഷ് ശശിധരൻ, സ്റ്റുഡന്റസ് കോ –ഓർഡിനേറ്റർ ഹരിപ്രസാദ് എന്നിവരുമുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home