മോട്ടോർ തൊഴിലാളികളുടെ സെക്രട്ടറിയറ്റ് മാർച്ച് 24ന്
ജില്ലാ വാഹനപ്രചാരണ ജാഥകൾ സമാപിച്ചു

ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പടിഞ്ഞാറൻ മേഖലാ വാഹനപ്രചാരണ ജാഥയുടെ ക്യാപ്റ്റൻ കെ സേതുമാധവനെ ജില്ലാ പ്രസിഡന്റ് എക്സ് ഏണസ്റ്റ് സ്വീകരിക്കുന്നു
കൊല്ലം
ഇന്ധന വിലവർധന തടയുക, ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കുക, ലേബർ കോഡ് റദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) ജില്ലാകമ്മിറ്റി നേതൃത്വത്തിൽ 24നു നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചിന്റെ മുന്നോടിയായുള്ള ജില്ലാ വാഹനപ്രചാരണ ജാഥകൾ സമാപിച്ചു. കെ സേതുമാധവൻ ക്യാപ്റ്റനും ജി ലാലുമണി വൈസ് ക്യാപ്റ്റനും ബി സി പിള്ള മാനേജരുമായ പടിഞ്ഞാറൻ മേഖലാ വാഹനപ്രചാരണ ജാഥ ശനി രാവിലെ കാരാളിമുക്കിൽനിന്ന് ആരംഭിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള ഉദ്‌ഘാടനംചെയ്‌തു. ചക്കുവള്ളി, കരുനാഗപ്പള്ളി, ശങ്കരമംഗലം, കാവനാട്, ചിന്നക്കട, മാടൻനട, കൊട്ടിയം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ജാഥ പാരിപ്പള്ളിയിൽ സമാപിച്ചു. സിപിഐ എം ചാത്തന്നൂർ ഏരിയ സെക്രട്ടറി പി വി സത്യൻ സമാപന യോഗത്തിൽ സംസാരിച്ചു. എം എ രാജഗോപാൽ ക്യാപ്റ്റനും സി മുകേഷ് മാനേജരുമായ കിഴക്കൻ മേഖലാ ജാഥ കടയ്‌ക്കലിൽ ഓട്ടോ ഡ്രൈവേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എക്സ് ഏണസ്റ്റ് ഉദ്‌ഘാടനംചെയ്‌തു. ചടയമംഗലം, അഞ്ചൽ, പുനലൂർ, പത്തനാപുരം, കുന്നിക്കോട്, കൊട്ടാരക്കര, എഴുകോൺ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ജാഥ കുണ്ടറ മുക്കടയിൽ സമാപിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എസ് എൽ സജികുമാർ സമാപനയോഗം ഉദ്‌ഘാടനംചെയ്‌തു.










0 comments