ad
Deshabhimani

മന്ത്രി വി എൻ വാസവന്റെ മണ്ഡല വികസന സന്ദേശ ജാഥ ഉദ്ഘാടനംചെയ്തു

പദ്ധതികൾക്ക് ജീവൻവച്ചത് 
ഇടതുപക്ഷ ഭരണകാലത്ത്‌: പി പ്രസാദ്

udf

ഏറ്റുമാനൂർ മണ്ഡലം എൽഡിഎഫ് വികസന സന്ദേശ ജാഥ പേരൂരിൽ ഉദ്ഘാടനം ചെയ്ത മന്ത്രി പി പ്രസാദ് ജാഥ ക്യാപ്റ്റൻ മന്ത്രി വി എൻ വാസവനെ സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Feb 18, 2026, 12:35 AM | 1 min read

ഏറ്റുമാനൂർ

​യുഡിഎഫ് അധികാരത്തിലിരുന്ന കാലത്ത് പറയാൻ പറ്റുന്ന എന്ത്‌ വികസനമാണ് ഉണ്ടായതെന്നും ഇടതുപക്ഷ ഭരണകാലത്താണ് യുഡിഎഫ് ഉപേക്ഷിച്ച പദ്ധതികൾക്ക് പോലും ജീവൻ വച്ചതെന്നും മന്ത്രി പി പ്രസാദ്. മന്ത്രി വി എൻ വാസവൻ നയിക്കുന്ന മണ്ഡലം വികസന സന്ദേശ ജാഥ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. സർക്കാരിനെ തെരഞ്ഞെടുക്കുന്നത് ഭരണ നിർവഹണത്തിനൊപ്പം ജനങ്ങൾ ആഗ്രഹിക്കുന്ന വികസനക്ഷേമകാര്യങ്ങളും സമാധാനവും യാഥാർഥ്യമാക്കാനാണ്‌. ഇക്കാര്യങ്ങളിലടക്കം 2016ൽ അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാരിന്‌ മുന്പില്ലാത്ത തരത്തിൽ നേട്ടങ്ങൾ അവതരിപ്പിക്കാനും യാഥാർഥ്യമാക്കാനുമായി. വികസനം യാഥാർഥ്യമാക്കുന്ന കാര്യത്തിൽ ഏറ്റുമാനൂർ എ പ്ലസ് മണ്ഡലമാണ്. ജനങ്ങളെ നേരിൽകണ്ട് അഭിപ്രായമാരാഞ്ഞ്‌ അവർക്ക് ആവശ്യമായ വികസനം നടപ്പിലാക്കി അത് ജനസമക്ഷം പ്രോഗ്രസ് റിപ്പോർട്ടിലൂടെ വിശദീകരിച്ചതും അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. സംഘാടകസമിതി ചെയർമാൻ കെ ഐ കുഞ്ഞച്ചൻ അധ്യക്ഷനായി. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ്‌ ലോപ്പസ് മാത്യു, സിപിഐ എം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥൻ, ഇന്ത്യൻ സോഷ്യലിസ്‌റ്റ്‌ ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എൻ വേണുഗോപാൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം എസ് സാനു, ഇ എസ് ബിജു, വി ജയപ്രകാശ്, ഏരിയ സെക്രട്ടറി ബാബു ജോർജ്, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ്‌ ജോസ് ഇടവഴിക്കൽ, സംഘാടകസമിതി കൺവീനർ പി വി പ്രദീപ് എന്നിവർ സംസാരിച്ചു. മൂന്നുദിവസം നീളുന്ന ജാഥ ബുധൻ രാവിലെ 9.30-ന് മാന്നാനത്തുനിന്ന് ആരംഭിക്കും. 10.30-ന് അതിരമ്പുഴ, മൂന്നിന്‌ ഏറ്റുമാനൂർ, നാലി-ന് പ്രാവട്ടം എന്നിവിടങ്ങളിലാണ് സ്വീകരണം. വ്യാഴം രാവിലെ 9.30-ന് ആർപ്പുക്കര, 10-ന് അയ്മനം, 10.30-ന് പരിപ്പ്, മൂന്നിന് ചെങ്ങളം, 3.30-ന് തിരുവാർപ്പ്, 4.30-ന് കുമരകം സൗത്തും കടന്ന് അഞ്ചിന് കുമരകം നോർത്തിൽ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home