ad
Deshabhimani

നായകളെ ഭയന്ന്‌ നാട്ടുകാർ

തെരുവുനായ ശല്യം
വെബ് ഡെസ്ക്

Published on Aug 16, 2025, 12:51 AM | 1 min read

കുറവിലങ്ങാട്

കളത്തൂർ മേഖലയിൽ തെരുവുനായ ഭീഷണി രൂക്ഷം. ഇരുചക്ര വാഹന യാത്രക്കാരുടെ പുറകെ പാഞ്ഞ് എത്തുന്ന നായ്ക്കൾ അപകടം സൃഷ്ടിക്കുന്നു. കഴിഞ്ഞദിവസം കളത്തൂർ പന്തനാഴി ഭാഗത്ത് നായ്ക്കളുടെ ആക്രമണത്തിൽ ഇരുചക്ര വാഹനത്തിൽനിന്ന്‌ വീണ് രണ്ടുപേർക്ക് പരിക്കേറ്റു. വളർത്തുമൃഗങ്ങൾക്ക് നേരെയും ആക്രമണമുണ്ട്‌. പന്തനാഴിഭാഗത്ത് ഒരു വീട്ടിൽത്തന്നെ ആറിലധികം നായകളുണ്ട്‌. ഇവയെ അഴിച്ചുവിട്ട നിലയിലാണ്‌. സ്കൂൾ വിദ്യാർഥികൾക്കും പ്രായമായവർക്കും ഇതുവഴി നടന്നു പോകാൻ ഭയമാണ്‌. ഇത് സംബന്ധിച്ച് നിരവധി തവണ കുറവിലങ്ങാട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വീടുകളിൽ കയറി കോഴികളെ കൊല്ലുന്നതായും പരാതിയുണ്ട്. അമ്പലംകട്ട, പന്തനാഴി ഭാഗത്ത് വർധിച്ചുവരുന്ന നായ്ക്കളുടെ ആക്രമണത്തിന് പരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home