ad
Deshabhimani

അമിലിന്‌ വായന ശീലമല്ല, ജീവിതചര്യ

ഒരു കൊച്ച്‌ വായനക്കാരൻ
വെബ് ഡെസ്ക്

Published on Jun 30, 2026, 01:09 AM | 1 min read

കാഞ്ഞിരപ്പള്ളി

പുസ്തകത്താളുകൾക്ക് മഷിമണം മാത്രമല്ല, അത് തുറന്നുവെക്കുന്നത്‌ അനേകം ലോകങ്ങളുടെ ജീവത്തുടിപ്പുകൂടിയാണെന്ന്‌ തെളിയിക്കുകയാണ് ഒരു കൊച്ച്‌ വായനക്കാരൻ. അക്ഷരങ്ങളുടെ മഷിമണമുള്ള താളുകൾക്ക് മുന്നിൽ ഇരുന്ന് ലോകം ചുറ്റുകയാണ് എരുമേലി സെന്റ് തോമസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ അമിൽ ജോസഫ്. അഞ്ചുവർഷം, വായിച്ചുതീർത്തത്‌ മുന്നൂറിലേറെ പുസ്‌തകങ്ങൾ. ഡ്രാക്കുള, ടോട്ടോചാൻ, ആൽകെമിസ്റ്റ്, ഹാരിപോട്ടർ സീരീസ്, ഷേർലക്ഹോംസ്, റസ്‌കിൻ ബോണ്ടിന്റെ ബുക്കുകൾ തുടങ്ങി ലിസ്റ്റ്‌ അങ്ങനെ നീളുന്നു. നാലാംക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ വായനശീലം ഇന്ന്‌ അമിലിന്റെ ജീവിതത്തിന്റെ ഭാഗമാണ്‌. കഥ, നോവൽ, ജീവചരിത്രം എന്നിവ മാത്രമല്ല, ശാസ്ത്രവും ചരിത്രവും പരിഭാഷ കൃതികളും അമിൽ ഇതിനകം വായിച്ചു കഴിഞ്ഞു. ദിവസവും നിശ്ചിത സമയം വായനയ്ക്കായി മാറ്റിവയ്‌ക്കുകയും അറിവുകളും അനുഭവങ്ങളും കൂട്ടുകാരുമായി പങ്കിടുകയും ചെയ്യുന്നു. വീട്ടിൽ സജ്ജീകരിച്ചിരിക്കുന്ന കൊച്ചു പുസ്തകശാലയാണ്‌ അമിലിന്റെ വായനയ്‌ക്ക്‌ കൂടുതൽ കരുത്തുപകരുന്നുത്‌. പിന്തുണയും പ്രോത്സാഹനവുമായി അച്ഛൻ എരുമേലി മഞ്ഞളരുവിതുണ്ടിയിൽ ജോസഫ് ജോണും അമ്മ - ജയയും ഒപ്പമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home