പെരുവയിൽ ജനം ഭീതിയിൽ
റോഡുകൾ കൈയടക്കി തെരുവുനായ്ക്കൾ

പെരുവ ജങ്‌ഷനിലെ തെരുവുനായക്കൂട്ടം
പെരുവ
പെരുവ ജങ്‌ഷനിൽ തെരുവുനായ ശല്യം രൂക്ഷമെന്ന് പരാതി. ടൗണിലേക്ക് ഇവ കൂട്ടത്തോടെ എത്തുന്നതിനാൽ നാട്ടുകാർ ഭയന്നാണ് നടക്കുന്നത്. മുളക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും ശല്യം രൂക്ഷമാണ്. ചെല്ലാനിരപ്പ് ഭാഗത്ത് നായയുടെ കടിയേറ്റ് വിരലുകൾ മുറിഞ്ഞ തൂങ്ങിയ രണ്ട് പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലാണ്. പെരുവ ടൗണിൽ ഇരുട്ടായാൽ തെരുവുനായ് കൂട്ടം അക്രമണകാരികളാകുന്നത് നിത്യസംഭവുമാണ്. ഇരുചക്ര വാഹന യാത്രക്കാർ, കാൽനട യാത്രക്കാർ എന്നിവർ ഭയന്നാണ് യാത്രചെയ്യുന്നത്. സ്കൂട്ടർ യാത്രികരായ സ്ത്രീകൾ നായ്ക്കൾ പിറകെ ഓടിവരുന്നത് കണ്ടു പേടിച്ചുവീണ് അപകടം സംഭവിച്ചിട്ടുമുണ്ട്. ജൈവമാലിന്യങ്ങൾ വലിച്ചെറിയാതെ ഉറവിടത്തിൽ സംസ്‌കരിക്കണമെന്ന് കർഷക സംഘം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. നായ്ക്കൾക്ക് പൊതുനിരത്തുകളിലും ജനവാസകേന്ദ്രങ്ങളിലും തീറ്റകൊടുക്കുന്നത് നിരോധിക്കാൻ പഞ്ചായത്ത് നടപടി വേണം. കർഷക സംഘം മേഖല പ്രസിഡന്റ് ബാബു ജോൺ, സെക്രട്ടറി എം എസ് സുകുമാരൻ, ട്രെഷറർ പി വി ഗോപിനാഥ് എന്നിവർ ചേർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. പട്ടികുഞ്ഞുങ്ങളെ കൂട്ടത്തോടെ ടൗണിന് സമീപം ഉപേക്ഷിക്കുന്നത് പതിവാണന്നും ഇതിനെതിരെ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അക്ഷേപമുണ്ട്.










0 comments