ad
Deshabhimani

സ്‌ത്രീ സുരക്ഷ പദ്ധതിക്കും പൂട്ട്‌

കെെവിട്ടത് 80,906 പേരെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 01, 2026, 12:10 AM | 1 min read

കോട്ടയം യുഡിഎഫ്‌ സർക്കാർ സ്‌ത്രീ സുരക്ഷാ പദ്ധതിക്ക്‌ പൂട്ടിടുമ്പോൾ ജില്ലയിൽ പ്രതിസന്ധിയിലാകുന്നത്‌ 80,906 സ്‌ത്രീകൾ. ഒരു വരുമാനവുമില്ലാത്തവരുടെ അത്താണിയെ, അടിസ്ഥാനരഹിതമായ വാദങ്ങൾ ഉയർത്തി അട്ടിമറിക്കാനുള്ള ശ്രമം സർക്കാർ തുടരുകയാണ്‌. പ്രഖ്യാപനങ്ങളിൽനിന്ന്‌ പ്രതീക്ഷകളിൽനിന്നും പദ്ധതി പ്രാബല്യത്തിലായപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന സ്‌ത്രീകൾക്ക്‌ സുരക്ഷിതമായ ജീവിതം ഉറപ്പാക്കുകയായിരുന്നു മുൻ എൽഡിഎഫ്‌ സർക്കാർ. ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ടെന്ന വിചിത്രമായ ആരോപണം ഉന്നയിച്ചാണ് പദ്ധതി അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം. ഇ‍ൗ വാദങ്ങളെ പൂർണമായും തള്ളിക്കളയുകയാണ് ജില്ലയിലെ ഗുണഭോക്താക്കൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ, സുതാര്യമായ സാങ്കേതിക സംവിധാനങ്ങൾ എന്നിവ വഴി കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് ഗുണഭോക്താക്കളെ കണ്ടെത്തിയതെന്ന്‌ ഇവർ പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീക്കണമെന്ന ആവശ്യം ഗുണഭോക്താക്കൾക്കിടയിൽ ശക്തമാണ്‌. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ എത്തി ഒന്നരമാസമായപ്പോൾ മെയ്‌, ജ‍ൂൺ മാസങ്ങളിലെ തുക നിലച്ചു. വനിത സ‍ൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന്‌ പറഞ്ഞ്‌ അധികാരത്തിലേറിയവർ സ്‌ത്രീകളോടുള്ള വഞ്ചന തുടരുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home