സ്ഥാനാർഥികളിൽ മുന്നിൽ വനിതകൾ

കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സ്ഥാനാർഥികളിൽ ഭൂരിപക്ഷം പഞ്ചായത്തുകളിലും എണ്ണത്തിൽ മുന്നിൽ വനിതകൾ. 5281 സ്ഥാനാർഥികളിൽ 2823 പേരും വനിതകളാണ്. 71 പഞ്ചായത്തുകളിൽ 60 ഇടത്തും വനിതകളാണ് മത്സരിക്കുന്നത്. ഏറ്റവുമധികം കാഞ്ഞിരപ്പള്ളിയിലാണ്. 87 സ്ഥാനാർഥികളിൽ 48 ഉം വനിതകൾ. മുളക്കുളം, നീണ്ടൂർ, ബ്രഹ്മമംഗലം, കൊഴുവനാൽ, തീക്കോയി, മീനടം, വാഴപ്പള്ളി പഞ്ചായത്തുകളിൽ മാത്രമാണ് പുരുഷ സ്ഥാനാർഥികൾ കൂടുതൽ. ചെമ്പ്, ഉദയനാപുരം, മൂന്നിലവ്, തലനാട് പഞ്ചായത്തുകളിൽ സ്ത്രീ, പുരുഷ സ്ഥാനാർഥികൾ എണ്ണത്തിൽ ഒപ്പത്തിനൊപ്പമാണ്. പഞ്ചായത്തുകളിലെ ആകെ സ്ഥാനാർഥികളുടെ എണ്ണം 4032. സ്ത്രീകൾ– 2182, പുരുഷന്മാർ – 1850. ജില്ലയിൽ ഏറ്റവും കൂടുതൽ വനിതകൾ മത്സരരംഗത്തുള്ള നഗരസഭ കോട്ടയമാണ്. 178 പേരിൽ 89 വനിതകൾ. ചങ്ങനാശേരി (135ൽ 79), ഏറ്റുമാനൂർ (124ൽ 65), വൈക്കം (91ൽ 51 ) നഗരസഭകളിലും സ്ത്രീകളാണ് മുന്നിൽ. പാലാ, ഈരാറ്റുപേട്ട നഗരസഭകളിൽ മാത്രമാണ് പുരുഷസ്ഥാനാർഥികൾ കൂടുതൽ. ജില്ലാ പഞ്ചായത്തിൽ മത്സരിക്കുന്ന 83 പേരിൽ 47 പേരും വനിതകളാണ്. ബ്ലോക്ക് പഞ്ചായത്തുകളിലെ സ്ഥാനാർഥികളിൽ പുരുഷന്മാരാണ് മുന്നിൽ. കടുത്തുരുത്തി, ഏറ്റുമാനൂർ, പാമ്പാടി ബ്ലോക്കുകളിലാണ് വനിതകൾ കൂടുതൽ. പള്ളം ബ്ലോക്കിൽ ഒപ്പത്തിനൊപ്പമാണ്.








0 comments