ad
Deshabhimani

സെൻസസ്

സെൽഫ് എന്യൂമറേഷൻ 
നടത്തിയത് 60,916 കുടുംബങ്ങൾ

self enumation


 അപകടമീ യാത്ര... കനത്ത മഴയിൽ എംസി റോഡിലൂടെ പിക്കപ്പ് വാനിന്റെ മുകളിൽ സുരക്ഷിതമല്ലാതെ യാത്ര ചെയ്യുന്ന നിർമാണ തൊഴിലാളികൾ. 
കുമാരനല്ലൂർ മേൽപ്പാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം. 


വെബ് ഡെസ്ക്

Published on Jul 01, 2026, 12:14 AM | 1 min read

കോട്ടയം ദേശീയ സെൻസസിന്റെ ഭാഗമായി ബുധനാഴ്ച മുതൽ എന്യൂമറേറ്റർമാർ വിവരശേഖരണത്തിന്‌ വീടുകൾ സന്ദർശിക്കും. ജൂലൈ 31 വരെ നീളുന്ന എന്യൂമറേഷനുവേണ്ടി ജില്ലയിൽ 3,144 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരുടെ മേൽനോട്ടത്തിനായി 537 ചാർജ് ഓഫീസർമാരുമുണ്ട്. പൊതുജനങ്ങൾ സ്വന്തം കുടുംബവിവരങ്ങൾ നേരിട്ട് ഓൺലൈനിൽ രേഖപ്പെടുത്തുന്ന സെൽഫ് എന്യൂമറേഷൻ ചൊവ്വാഴ്‌ച അവസാനിച്ചു. വൈകിട്ട്‌ അഞ്ചുവരെ ജില്ലയിൽ 60,916 കുടുംബങ്ങൾ സെൽഫ് എന്യൂമറേഷൻ നടത്തി. ഇവർ ഓൺലൈനിൽ ലഭിച്ച സെൽഫ് എന്യൂമറേഷൻ ഐഡി വിവരശേഖരണത്തിനെത്തുന്ന എന്യൂമറേറ്റർമാർക്ക് നൽകണം. ഇത് പരിശോധിച്ച് വിവരങ്ങൾ സ്ഥിരീകരിച്ചശേഷം വിവരശേഖരണം പൂർത്തിയാക്കും. സെൽഫ് എന്യൂമറേഷൻ നടത്താത്ത കുടുംബങ്ങളുടെ വിവരങ്ങൾ എന്യൂമറേറ്റർമാർ നേരിട്ട് രേഖപ്പെടുത്തും. വിവര ശേഖരണത്തിനെത്തുന്നവർക്ക് കൃത്യമായ വിവരങ്ങൾ നൽകി സെൻസസ് പ്രവർത്തനങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് കലക്ടർ ചേതൻകുമാർ മീണ അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home