ആവേശമായി പ്രചാരണജാഥകൾ

മുണ്ടക്കയം ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച പൂഞ്ഞാർ മേഖലാ ജാഥ വെള്ളി രാവിലെ ഇളംങ്കാട്ടിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചൻ ജോർജ് ഉദ്‌ഘാടനംചെയ്തു. എം എസ് മണിയൻ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ കെ രാജേഷ്, പി എസ് സുരേന്ദ്രൻ, പി കെ നസീർ, വൈസ് ക്യാപ്റ്റൻ വി പി സുഗതൻ, ജാഥാ മാനേജർ സുരേഷ് ബാബു, എം ജി രാജു, പി കെ ബാലൻ പി കെ ബാലൻ, വി ജെ കുര്യാക്കോസ്, കെ ടി പ്രമദ്, വിനീത് പൗമൂട്ടിൽ, സി പി ജേക്കബ്, പി എസ് ഹമീദ്, വർഗീസ് മത്തായി അബ്ദുൽ ഹാരിസ്, പി കെ സണ്ണി, പി എസ് സജിമോൻ, എം വി ഹരിഹരൻ, നാവാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. മുണ്ടക്കയം, മടുക്ക, മുക്കുട്ടുതറ, എരുമേലി എന്നിവിടങ്ങളിൽ വൻ സ്വീകരണം ലഭിച്ചു. പാറത്തോട്ടിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു. കാഞ്ഞിരപ്പള്ളിയിൽ ഇന്ന് കാഞ്ഞിരപ്പള്ളി മണ്ഡല പ്രചാരണ ജാഥ ശനി രാവിലെ ഒമ്പതിന് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയംഗം കെ ജെ തോമസ് ഉദ്‌ഘാടനംചെയ്യും. പൊന്തൻപുഴ, മണിമല ബസ് സ്റ്റാൻഡ്, പത്തനാട്, നെടുംകുന്നം, കറുകച്ചാൽ, കൊടുങ്ങൂർ, പള്ളിക്കത്തോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വൈകിട്ട് അഞ്ചിന് പൊതുസമ്മേളനത്തോടെ പൊൻകുന്നത്ത് സമാപിക്കും. സി ജി ജ്യോതി രാജ് ക്യാപ്‌റ്റനും പി കെ നസീർ വൈസ് ക്യാപ്റ്റനും സണ്ണിക്കുട്ടി അഴകമ്പ്രായിൽ മാനേജരുമാണ്. പാലാ സംയുക്ത ട്രേഡ് യൂണിയൻ സമിതി ഒമ്പതിന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർഥം പാലായിൽ വാഹനജാഥ പര്യടനം നടത്തി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ഷാർളി മാത്യു നയിക്കുന്ന ജാഥ രാമപുരത്ത് ജാഥാ ക്യാപ്റ്റന് പതാക കൈമാറി എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ബാബു കെ ജോർജ് ഉദ്ഘാടനംചെയ്തു. അഡ്വ. പയസ് രാമപുരം അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സജേഷ് ശശി, സിപിഐ മണ്ഡലം അസി. സെക്രട്ടറി എം ടി സജി, ടോമി നെടുമ്പുറം എന്നിവർ സംസാരിച്ചു. ജാഥയിൽ അഡ്വ. പി ആർ തങ്കച്ചൻ (എഐടിയുസി) വൈസ് ക്യാപ്റ്റനും ജോസുകുട്ടി പൂവേലിൽ (കെടിയുസി എം) മാനേജരുമായി. പാലാ മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളിൽ പര്യടനംനടത്തിയ ജാഥ പൈകയിൽ സമാപിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചൻ ജോർജ് സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു. ടി ബി ബിജു അധ്യക്ഷനായി. ഷാർളി മാത്യു, ജോയി കുഴിപ്പാല, അഡ്വ. പി ആർ തങ്കച്ചൻ, പഞ്ചായത്ത് പ്രസിഡന്റ് സോജൻ തൊടുക, സോമിച്ചൻ ജോർജ്, വിമൽ തോമസ് എന്നിവർ സംസാരിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ടി ആർ വേണുഗോപാൽ, പി കെ രവികുമാർ, കെ ബി അജേഷ്, എം എസ് ശശിധരൻ, സി എം സിറിയക്, പി എ മുരളി, ഡി പ്രസാദ്, പി എസ് ബാബു, സണ്ണി പൊരുന്നക്കോട്ട് എന്നിവർ സംസാരിച്ചു.










0 comments