ad
Deshabhimani

ശരണവഴികൾ സാക്ഷി; ഇതാ വാക്കുപാലിച്ചു

sabarimala

എരുമേലിയിലെ ശബരിമല ഇടത്താവള സമുച്ചയം

വെബ് ഡെസ്ക്

Published on Mar 03, 2026, 12:51 AM | 1 min read

കാഞ്ഞിരപ്പള്ളി ​എൽഡിഎഫ്‌ സർക്കാർ വെറുതെയൊന്നും പറയാറില്ലെന്ന്‌ എരുമേലിക്കാർക്കും ബോധ്യമായി. ശബരിമല തീർഥാടകരുടെ സുപ്രധാന ഇടത്താവളമായ എരുമേലിയിൽ ധർമശാസ്ത്രാക്ഷേത്രം(വലിയമ്പലം) വളപ്പിൽ കിഫ്ബി മുഖേന 15 കോടി രൂപ ചെലവിട്ട് നിർമിച്ച പുതിയ കെട്ടിടം യാഥാർഥ്യമായി. 46,213 ചതുരശ്രയടി വിസ്‌തീർണമുള്ളതാണ്‌ മൂന്ന്‌ നിലകളിലായുള്ള കെട്ടിടം. തീർഥാടകർക്ക്‌ വിരിവയ്‌ക്കാനുള്ള സൗകര്യം, ഒന്നിച്ചിരുന്ന്‌ ഭക്ഷണം കഴിക്കാനുള്ള സൗകര്യം, കോൺഫറൻസ് ഹാളുകൾ, അതിഥി മുറികൾ എന്നിവയുണ്ട്‌. മന്ത്രിയായിരുന്ന കെ രാധാകൃഷ്ണനാണ് കല്ലിട്ടത്‌. താഴത്തെ നിലയിൽ അടുക്കളയും അന്നദാന മണ്ഡപവുമുണ്ട്‌. ഒന്നാം നിലയിൽ 150 തീർഥാടകർക്ക്‌ വിരിവയ്ക്കാം. 27 ശുചിമുറികളുണ്ട്‌. ഭിന്നശേഷിക്കാർക്ക് -നാലെണ്ണമുണ്ട്‌. രണ്ട് കോണിപടികൾ, റാന്പ്‌, മൂന്ന് ലിഫ്റ്റുകൾ, കവാടത്തിൽ സ്വീകരണ സൗകര്യങ്ങൾ എന്നിവയുണ്ട്‌. 180 കെവി ശേഷിയുള്ളതാണ്‌ വൈദ്യുതി ക്രമീകരണം. 36,000 ലിറ്റർ സംഭരണ ശേഷിയുള്ളതാണ്‌ ശുദ്ധജല സംഭരണി. ഭൂമിക്കടിയിലെ ശുദ്ധജല ടാങ്കിന്‌ 1.19 ലക്ഷം ലിറ്റർ സംഭരണശേഷിയുണ്ട്‌. അഗ്നിശമന സേവനത്തിനായി 5400 ലിറ്റർ ശേഷിയുള്ള ടാങ്ക് മുകൾവശത്തായി സ്ഥാപിച്ചിട്ടുണ്ട്. സെപ്റ്റിക്ക് ടാങ്കിന്റെ സംഭരണ ശേഷി 73,500 ലിറ്ററാണ്. മൈതാനത്ത്‌ 19 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home