ad
Deshabhimani

ദുരന്തമുഖത്ത്‌ റെഡ്ക്രോസ് ടീമും; ആ​ദ്യ ബാച്ച്‌ റെഡി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 22, 2025, 01:47 AM | 1 min read

കോട്ടയം

റെഡ് ക്രോസ് പ്രവർത്തനമേഖലയിൽ രാജ്യത്ത് തന്നെ ആദ്യമായി ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ദുരന്തമുഖങ്ങളിൽ ത്വരിത പ്രവർത്തനം നടത്താനായി രൂപീകരിച്ച ക്വിക്ക് റെസ്പോൺസ് ടീമിന്റെ(ക്യൂആർടി) ആദ്യ ബാച്ച് പരിശീലനം പൂർത്തിയായി. ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുവാൻ പൊലീസ്, അഗ്നിരക്ഷാസേന തുടങ്ങിയ സേനാം​ഗങ്ങളോടൊപ്പം ക്യൂആർടി ടീമും രംഗത്തുണ്ടാകും. സമാപനസമ്മേളനം കലക്ടർ ജോൺ വി സാമുവൽ ഉദ്ഘാടനംചെയ്‌തു. പരിശീലനം പൂർത്തിയാക്കിയ അം​ഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണംചെയ്തു. റെഡ് ക്രോസ് ജില്ലാ ബ്രാഞ്ച് വൈസ് ചെയർമാൻ കെ എസ്‌ സുമേഷ് അധ്യക്ഷനായി. ഫയർ ആൻഡ്‌ സേഫ്റ്റി ഓഫീസർ ഷിബു മുരളി, ജി ഹരിപ്രസാദ്, ജമീമ റ്റി ജോയി, സാബു കെ കുര്യൻ, പ്രിൻസ് വർഗ്ഗീസ്, സിജോ ജോർജ്, ബിനു കെ പവിത്രൻ, വി എ മോഹൻദാസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home