ad
Deshabhimani

ചന്പക്കുളത്ത്‌ പുത്തൻ താരോദയം

അരോമ ചുണ്ടന്‌ 
രാജപ്രമുഖൻ ട്രോഫി

Rajapramukhan Trophy

ചമ്പക്കുളം മൂലം വള്ളംകളിയിൽ അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടൻ ഒന്നാമതായി ഫിനീഷ് ചെയ്യുന്നു ഫോട്ടോ : ജിഷ്ണു പൊന്നപ്പൻ

വെബ് ഡെസ്ക്

Published on Jun 30, 2026, 12:57 AM | 1 min read

ചമ്പക്കുളം

ചമ്പക്കുളത്തെ ഓളപ്പരപ്പിൽ കന്നിക്കാരായെത്തിയ അരോമ ചുണ്ടന്റെ താരോദയം. ദിവസങ്ങൾക്ക്‌ മുമ്പ്​ നീരണിഞ്ഞ പുത്തൻചുണ്ടൻ രഞ്ജിത്ത്‌ സജീവ്‌ കൊച്ചുമ്മൻ നയിച്ച അരോമ ബോട്ട്​ ക്ലബിന്റെ തുഴക്കരുത്തിലാണ്​ രാജപ്രമുഖൻ ട്രോഫി നെഞ്ചോടണച്ചത്‌​. ആവേശകരമായിരുന്നു കലാശപ്പോര്‌. ആർപ്പുവിളിയകമ്പടിയിൽ പമ്പയാറിന്റെ ഓളപ്പരപ്പിനെ കീറിമുറിച്ച് ചുണ്ടന്മാർ പാഞ്ഞു. 1,444 മീറ്റർ ട്രാക്ക് പാതി പിന്നിടുമ്പോഴേക്ക് ഒപ്പത്തിനൊപ്പം കുതിച്ച നടുഭാഗം തുഴപ്പാടുകൾക്ക് പിന്നിലായി. അവസാന പാദത്തിൽ അരോമ ചാട്ടുളിയായി. ഇക്കൊല്ലം നീരണിഞ്ഞ പുത്തൻചുണ്ടൻ വിജയവര തൊടുമ്പോൾ രണ്ടാംസ്ഥാനത്തെത്തിയ നടുഭാഗം ഒന്നര വള്ളപ്പാട് പിന്നിൽ. ആദ്യ മത്സരത്തിൽതന്നെ കിരീടം നേടി സ്വപ്‍നതുടക്കം. നടുഭാഗം ബോട്ട്‌ ക്ലബ്‌ തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാമതും എൻസിഡിസി കുമരകം തുഴഞ്ഞ നടുവിലേപ്പറമ്പൻ ചുണ്ടൻ മൂന്നാമതുമായി. ലൂസേഴ്‌സ്‌ ഫൈനലിൽ ചമ്പക്കുളം ചുണ്ടൻ ഒന്നാമതായി. ആയാപറമ്പ്‌ വലിയ ദിവാൻജി രണ്ടാമതും കരുവാറ്റ ശ്രീവിനായകൻ മൂന്നാമതുമായി. രണ്ടാം ലൂസേഴ്‌സ്‌ ഫൈനലിൽ ചെറുതന പുത്തൻ ചുണ്ടൻ ഒറ്റയ്‌ക്ക്‌ തുഴഞ്ഞു. ​ചെറുവള്ളങ്ങളിൽ ഇവർ ​ചെറുവള്ളങ്ങളിൽ ഇരുട്ടുകുത്തി ബി ​ഗ്രേഡ്​: സെന്റ്‌​ ജോസഫ്​ (കിങ്​സ്​ ബോട്ട്​ ക്ലബ്​ വൈശ്യംഭാഗം), ​വെപ്പ്​ ബി: പുന്നത്ര പുരയ്ക്കൽ (കൊണ്ടാക്കൽ ബോട്ട്​ ക്ലബ്​ നടുഭാഗം), ഇരുട്ടുകുത്തി എ: പി ജി കർണൻ (എംബിസി മേപ്രാൽ ബോട്ട്​ ക്ലബ്​), വെപ്പ്​ ​എ​: ജയ്​ഷോട്ട്​ പുളിക്കത്തറ (ജയശ്രീ ബോട്ട്​ ക്ലബ്​ വെളിയനാട്​) എന്നിവർ വിജയികളായി. ജലമേള മന്ത്രി പി സി വിഷ്ണുനാഥ്​ ഉദ്​ഘാടനംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home