ad
Deshabhimani

മെഡിക്കൽ പിജി പ്രവേശന കൗൺസലിങ്‌

സുരക്ഷാ നിക്ഷേപം തിരികെനൽകാതെ എംസിസി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 15, 2026, 12:25 AM | 1 min read

കോട്ടയം

മെഡിക്കൽ പിജി കോഴ്​സ്‌ പ്രവേശന കൗൺസലിങ്ങിന്​ വാങ്ങുന്ന സുരക്ഷാ നിക്ഷേപ തുക മെഡിക്കൽ കൗൺസലിങ്​ കമ്മിറ്റി തിരികെ നൽകുന്നില്ലെന്ന്‌ പരാതി. കൽപ്പിത സർവകലാശാല കാറ്റഗറിയിലേക്കുള്ള പ്രവേശന കൗൺസലിങ്ങിന്​ മടക്കിനൽകേണ്ട സുരക്ഷാ നിക്ഷേപമായി വിദ്യാർഥികളിൽനിന്ന്‌ രണ്ടുലക്ഷം രൂപയാണ്​ എംസിസി വാങ്ങിയത്‌. ഒക്​ടോബറിൽ ഈടാക്കിയ തുകയാണ്​ എംസിസി പിടിച്ചുവച്ചിരിക്കുന്നത്‌. ഇത്തരത്തിൽ ആയിരക്കണക്കിന്‌ വിദ്യാർഥികളിൽനിന്നായി കോടികളാണ്​ പിടിച്ചുവച്ചിരിക്കുന്നത്​. കേന്ദ്ര സർക്കാറിനും ഡയറക്ടറേറ്റ്​ ജനറൽ ഓഫ്​ ഹെൽത്ത്​ സർവീസസിനും എംസിസിക്കും പലതവണ നിവേദനം നൽകിയിട്ടും ഫലമില്ലെന്ന്‌ വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നു. നാലുഘട്ടമായാണ്​ മെഡിക്കൽ പിജി സീറ്റുകളിലേക്കുള്ള ​ഓൾ ഇന്ത്യ ക്വാട്ടയിൽ അലോട്ട്​മെന്റ്‌ നടക്കുന്നത്​. രണ്ടാം അലോട്ട്​മെന്റിൽ ഓൾ ഇന്ത്യ ക്വാട്ടയിൽ അലോട്ട്​മെന്റ്‌ ലഭിച്ചിട്ടും സംസ്ഥാന ക്വാട്ടയിൽ പ്രവേശനം നേടിയതിന്റെ പേരിലാണ്​ നിക്ഷേപത്തുക തിരിച്ചുനൽകാത്തതെന്ന്‌ കോട്ടയത്തെ പിജി വിദ്യാർഥി പറഞ്ഞു. അഖിലേന്ത്യ ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥിക്ക്​ കേരളത്തിലെ ഒരു കോളേജിലാണ്​ കൽപ്പിത സർവകലാശാല വിഭാഗത്തിൽ രണ്ടാം അലോട്ട്​മെന്റ്‌ ലഭിച്ചത്​. സംസ്ഥാനത്തെ മറ്റൊരു സ്വകാര്യകോളേജിലും അലോട്ട്​മെന്റ്‌ ലഭിച്ചതോടെ കുറഞ്ഞ ഫീസ്​ നിരക്ക്​ പരിഗണിച്ച്​ പ്രവേശനം നേടുകയായിരുന്നു. കഴിഞ്ഞ നീറ്റ്‌ ​പിജിക്ക്​ 2,42,493 വിദ്യാർഥികളാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. 2,30,114 പേരാണ്​ പരീക്ഷ എഴുതിയത്​.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home