Deshabhimani

ചോര 
തുടിക്കും ചെറുകയ്യുകളേ

പേറുക വന്നീ പന്തങ്ങൾ

peruka vannee panthangal

ഡൽഹി പ്രക്ഷോഭത്തിൽ ഡിവൈഎഫ്ഐ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കോട്ടയം നഗരത്തിൽ
എം സി റോഡ് ഉപരോധിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Oct 12, 2026, 02:50 AM | 2 min read

കോട്ടയം മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിനെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹിയിൽ ഇടത്‌ യുവജന വിദ്യർഥി സംഘടനകളും സിജെപിയും നടത്തുന്ന പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന നരേന്ദ്ര മോദി, അമിത്‌ഷാ കൂട്ടുക്കെട്ടിന്റെ കിരാത നടപടികൾക്കെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമായി തുടരുന്നു. സിപിഐ എം, ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ജില്ലയിലെങ്ങും പ്രകടനങ്ങൾ നടന്നു. ഡിവൈnaadaake naittu maarchuഎഫ്‌ഐ നേതൃത്വത്തിൽ കോട്ടയം നഗരത്തെ പിടിച്ചുകുലുക്കി നടന്ന ആവേശകരമായ പ്രകടനത്തിൽ നൂറുകണക്കിന്‌ യുവജനങ്ങൾ പങ്കെടുത്തു. മോട്ടോർ യൂണിയൻ ഓഫീസ്‌ പരിസരത്ത്‌ നിന്നാരംഭിച്ച പ്രകടനം തിരുനക്കര ബസ്‌സ്‌റ്റാൻഡ്‌ വഴി ശീമാട്ടി റ‍ൗണ്ടാന ചുറ്റി നഗരത്തിലുടെ നീങ്ങി തിരുനക്കര മൈതാനത്തിന്റെ മുന്നിലെത്തി എംസി റോഡിൽ കുത്തിയിരുന്നു. ഒരു മണിക്കൂറോളം നഗരം സ്‌തംഭിച്ചു. പ്രതിഷേധക്കാരെ നേരിടാൻ നൂറോളം പൊലീസുകാരെ രംഗത്തിറക്കിയിരുന്നു. മുദ്രാവാക്യം വിളികളോടെ റോഡിൽ കുത്തിയിരുന്ന്‌ പരസ്‌പരം കൈകോർത്ത പ്രതിഷേധക്കാരെ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കാൻ പൊലീസ്‌ ബലംപ്രയോഗിച്ചപ്പോൾ ശക്തമായി ചെറുത്തു. വലിച്ചിഴച്ചാണ്‌ പ്രവർത്തകരെ പൊലീസ്‌ വാഹനത്തിൽ കയറ്റിയത്‌. ഇതിനിടയിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷത്തിൽ പ്രവർത്തകർക്ക്‌ പരിക്കേറ്റു. എല്ലാവരെയും അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി ശേഷമാണ്‌ എംസി റോഡിൽ വാഹനഗതാഗതം പുന:സ്ഥാപിച്ചത്‌. പ്രസിഡന്റ്‌ അർച്ചനാ സദാശിവൻ, സെക്രട്ടറി ടി എസ്‌ ശരത്‌, ട്രഷറർ അനീഷ്‌ അന്ത്രയോസ്‌, സംസ്ഥാന കമ്മിറ്റി അംഗം ആർ രോഹിത്‌, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്‌ണവി ഷാജി, ഡിവൈഎഫ്‌ഐ നേതാക്കളായ റിജേഷ്‌ കെ ബാബു, എൻ ആർ വിഷ്‌ണു, ജസ്‌റ്റിൻ ജോസഫ്‌, ബി ഗ‍ൗതം, എം എസ്‌ ദീപക്‌, ആനന്ദ്‌ കെ ബാബു, അജിൻ കുരുവിള ജേക്കബ്‌, ഷാമില ഷാജി, ലിനു കെ ജോൺ എന്നിവർ നേതൃത്വം നൽകി. ഡല്‍ഹിയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സിപിഐ നേതൃത്വത്തില്‍ കോട്ടയത്ത്‌ മാര്‍ച്ച് നടത്തി. കെപിഎസ് മേനോൻ ഹാള്‍ പരിസരത്ത്‌ നിന്നാരംഭിച്ച മാര്‍ച്ച് ഗാന്ധിസ്ക്വയറില്‍ സമാപിച്ചു. ദേശീയ കൗണ്‍സിലംഗം പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി കെ സന്തോഷ് കുമാര്‍ അധ്യക്ഷനായി. സംസ്ഥാന എക്സിക്യുട്ടീവംഗങ്ങളായ സി കെ ശശിധരൻ, ആര്‍ രാജേന്ദ്രൻ, സംസ്ഥാന കൗണ്‍സിലംഗങ്ങളായ വി ബി ബിനു, ഒ പി എ സലാം, ജില്ലാ അസി. സെക്രട്ടറിമാരായ ജോണ്‍ വി ജോസഫ്, ബിനു ബോസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home