എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ഇന്നുമുതൽ

കാഞ്ഞിരപ്പള്ളി
കേരള എൻജിഒ യൂണിയൻ 63–-ാം ജില്ലാ സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ കാഞ്ഞിരപ്പള്ളി ഫാബീസ് ഓഡിറ്റോറിയത്തിൽ നടക്കും. വെള്ളി രാവിലെ 8.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30ന് ജില്ലാ കൗൺസിൽ. പ്രതിനിധി സമ്മേളനം പകൽ 2.30ന് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഉദ്ഘാടനംചെയ്യും. ശനി രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം തുടരും. സുഹൃദ്സമ്മേളനം പകൽ 10.30ന് സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സഖറിയ ഉദ്ഘാടനംചെയ്യും. സമ്മേളനം വിജയിപ്പിക്കണമെന്ന് എല്ലാ ജീവനക്കാരോടും ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ അഭ്യർഥിച്ചു.










0 comments