ad
Deshabhimani

ആരോഗ്യവകുപ്പിൽ അനധികൃത 
സ്ഥലംമാറ്റം

ജീവനക്കാർ പ്രതിഷേധിച്ചു

ngo

ആരോഗ്യ വകുപ്പിൽ അനധികൃത സ്ഥലംമാറ്റത്തിനതിരെ ഡിഎംഒ ഓഫീസിനുമുമ്പിൽഎൻജിഒ യണിയൻ നടത്തിയ പ്രതിഷേധ യോഗം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ടി എം ഹാജറ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 23, 2026, 12:15 AM | 1 min read

തൊടുപുഴ

ഭരണമാറ്റത്തിന്റെ മറവിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ അനധികൃതമായി ജീവനക്കാരെ സ്ഥലം മാറ്റി. സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി ജീവനക്കാരെ ഏകപക്ഷീയമായ സ്ഥലം മാറ്റിയ നടപടിയിൽ എൻജിഒ യൂണിയൻ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഉത്തരവ് പിൻവലിച്ചില്ലങ്കിൽ സമരപരിപാടികൾ തുടരുമെന്ന്‌ യൂണിയൻ മുന്നറിയിപ്പ് നൽകി. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി എം ഹാജറ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി എസ് മഹേഷ്, ജില്ലാ പ്രസിഡന്റ്‌ കെ കെ പ്രസുഭകുമാർ, ടി ജി രാജീവ്, ജോബി ജേക്കബ്, പി എ ജയകുമാർ എന്നിവർ സംസാരിച്ചു. വ്യവസ്ഥാപിതമായ പൊതുസ്ഥലം മാറ്റത്തിന്റെ നടപടികൾ പുരോഗമിക്കുന്ന ഘട്ടത്തിലാണ് എല്ലാ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ്. ജില്ലാ മെഡിക്കൽ ഓഫീസിലെ ഒരുജീവനക്കാരനെ കാന്തല്ലൂരിലേക്കും ചികിത്സയിൽ ഇരിക്കുന്ന വനിതജീവനക്കാരിയെ വണ്ടിപ്പെരിയാറ്റിലേക്കുമാണ് ഇവരുടെ അപേക്ഷയില്ലാതെ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി മാറ്റിയത്. സാമ്പത്തിക ക്രമക്കേടിന് പിടിക്കപ്പെട്ട് സർവീസിൽനിന്നും പുറത്തായ ജീവനക്കാരനെ ജില്ലാ മെഡിക്കൽ ഓഫീസിൽ വർക്കിങ്‌ അറേഞ്ച്മെന്റ് വ്യവസ്ഥയിൽ നിയമനം നൽകുന്നത് അന്വേഷണം അട്ടിമറിക്കുന്നതിനാണ്. രാഷ്ട്രീയ പ്രേരിത സ്ഥലമാറ്റങ്ങൾക്കു പുറമേ വൻതുക ജീവനക്കാരിൽനിന്നും കൈപ്പറ്റി സ്ഥലംമാറ്റം നൽകുന്നതിനും ജില്ലാ മെഡിക്കൽ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്‌. മഴക്കാലം ആരംഭിക്കുന്നതോടെ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട വകുപ്പാണ് ഇത്തരം ചട്ടവിരുദ്ധ ഉത്തരവുകളിലൂടെ ജീവനക്കാരിൽ ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home