നാടാകെ നൈറ്റ് മാർച്ച്

ഡിവെെഎഫ്ഐ ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നൈറ്റ് മാർച്ച്
ചങ്ങനാശേരി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും യോഗവും നടത്തി. വിആർബി ഭവനിൽനിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി കെഎസ്ആർടിസി ജങ്‌ഷനിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം മുൻ ജില്ലാ ജോയിൻ സെക്രട്ടറി അഡ്വ. പി എ നസീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ദിവ്യ രാജ് അധ്യക്ഷയായി. ബ്ലോക്ക് സെക്രട്ടറി സൂരജ് മോഹൻ, അനന്തു സോജപ്പൻ എന്നിവർ സംസാരിച്ചു. വൈക്കം വൈക്കത്ത് ഡിവൈഎഫ്‌ഐ – എസ്‌എഫ്‌ഐ നേതൃത്വത്തിൽ തെക്കേനടയിൽനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. ബോട്ട് ജെട്ടിയിൽ നടന്ന പ്രതിഷേധയോഗം കെ എം അരുൺ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ് അർച്ചന വിജയൻ അധ്യക്ഷയായി. ഡിവൈഎഫ്ഐ ജില്ല സെക്രട്ടറിയറ്റംഗം ആനന്ദ് ബാബു, ബ്ലോക്ക് ട്രഷറർ സിബി ബാബു, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ആജിഷ ഉദയകുമാർ, പി ജെ വിനീഷ്, ജോയിന്റ് സെക്രട്ടറിമാരായ അലീന റെജി, കെ എം കണ്ണൻ, എസ്എഫ്ഐ ഏരിയ വൈസ് പ്രസിഡന്റ് എസ് ജിതിൻ, ജോയിന്റ് സെക്രട്ടറി സാഗർ ദേവ് എന്നിവർ സംസാരിച്ചു. വാഴൂര്‍ കൊടുങ്ങൂരിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടന്നു. സിഐടിയു, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. കർഷകസംഘം ഏരിയ പ്രസിഡന്റ് അഡ്വ. ബെജു കെ ചെറിയാൻ, സിഐടിയു ഏരിയ പ്രസിഡന്റ് വി പി റെജി, കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ഒ കെ ശിവൻകുട്ടി, സിപിഐ എം ലോക്കൽ സെക്രട്ടറി ബേസിൽ വർഗീസ്, പി എസ് അജിത്ത്, എസ് അജിത്ത് കുമാർ. അഡ്വ. ടി വി ദിലീപ്, വി എൻ ജിനുരാജ്, രാജമ്മ ദേവകുമാർ എന്നിവർ നേതൃത്വം നൽകി.








0 comments