മുണ്ടക്കയത്ത് പ്ലാസ്റ്റിക് കൂമ്പാരത്തിന് തീയിട്ടയാൾ പിടിയിൽ

മുണ്ടക്കയം: മുണ്ടക്കയം ടൗണിലെ പ്ലാസ്റ്റിക് കൂമ്പാരത്തിന് തീയിട്ടയാൾ പിടിയിൽ. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി തട്ടാർക്കുന്നേൽ സജു ജോസഫി (45) നെയാണ് മുണ്ടക്കയം സിഐ എംആർ രാകേഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തിൽ ഹരിതകർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക് ശേഖരത്തിനാണ് പ്രതി തീയിട്ടത്.
സമീപത്തെ സിസി ടിവി ദൃശ്യത്തിൽ നിന്നാണ് സജു ജോസഫിനെ തിരിച്ചറിഞ്ഞത്. തുടർന്ന് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി, പെരുവന്താനം പൊലീസ് സ്റ്റേഷനിൽ നിരവധികേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.










0 comments