മുണ്ടക്കയത്ത് പ്ലാസ്റ്റിക് കൂമ്പാരത്തിന് തീപിടിച്ചു

മുണ്ടക്കയം: മുണ്ടക്കയം കോസ് വേ ജംഗ്ഷനിലെ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തിലെ പ്ലാസ്റ്റിക് കൂമ്പാരത്തിന് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരം 6.45 ഓടു കൂടിയായിരുന്നു സംഭവം. മുണ്ടക്കയം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിച്ചു വെച്ചിരുന്ന പ്ലാസ്റ്റിക്ക് ശേഖരത്തിനാണ് തീപിടിച്ചത്.
കാഞ്ഞിരപ്പള്ളിയിൽ നിന്നുമെത്തിയ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നു തീയണച്ചു. തീ പടരാതിരിക്കുവാൻ തൊട്ടടുത്തുള്ള വ്യാപാരികളെല്ലാം മുൻകരുതൽ സ്വീകരിച്ചതുകൊണ്ട് തീ വ്യാപിച്ചില്ല. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഇതുവഴിയുള്ള വൈദ്യുതി ലൈനുകളെല്ലാം ഓഫ് ചെയ്തു. പൊലീസ് വാഹന ഗതാഗതം തിരിച്ചുവിട്ടത് തീപിടുത്തത്തിൻ്റെ രൂക്ഷത കുറിച്ചു.










0 comments