വൈക്കം മൃഗാശുപത്രി ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു

ഒന്നാംഘട്ട നിർമാണം പൂർത്തീകരിച്ച വൈക്കം മൃഗാശുപത്രി മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
വൈക്കം
വൈക്കം മൃഗാശുപത്രി കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായ ഒന്നാംഘട്ടം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. രണ്ടാംഘട്ട നിർമാണത്തിനായി 29 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. ക്ഷീരമേഖലയിലെ വികസനത്തിനായി കിടാരി പാർക്കുകൾ, ക്ഷീരഗ്രാമം പദ്ധതി, മൃഗങ്ങൾക്ക് വീട്ടുമുറ്റത്ത് ചികിത്സാ പദ്ധതി തുടങ്ങിയ നൂതന പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.ക്ഷീര മേഖലയിൽ മികവ് പുലർത്തിയ കർഷകരെ മന്ത്രി ആദരിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ സി കെ ആശ എംഎൽഎ അധ്യക്ഷയായി. പശുക്കളിലെ സാംക്രമിക രോഗങ്ങളും പ്രതിരോധ മാർഗങ്ങളും ശാസ്ത്രീയ തീറ്റക്രമവും എന്ന വിഷയത്തിൽ സെമിനാറും നടന്നു. വൈക്കം നഗരസഭാ അംഗം ഡി രഞ്ജിത് കുമാർ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. മാത്യു ഫിലിപ്പ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ പി കെ മനോജ്‌കുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ആർ ഉഷ, മൃഗാശുപത്രി സീനിയർ സർജൻ ഡോ. എസ് സെങ്കോട്ടയ്യൻ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ എസ് അരവിന്ദ് സച്ചിൻ, രാഷ്ട്രീയ പാർടി പ്രതിനിധികളായ എബ്രഹാം പഴേകടവൻ, എം കെ രവീന്ദ്രൻ, മധു ആർ പണിക്കർ എന്നിവർ പങ്കെടുത്തു.










0 comments