ഷാർജ പുസ്തകമേളയിൽ ‘സ്നേഹം പൂത്ത കാലം’ മൂന്നാം പതിപ്പ് പ്രകാശനം ചെയ്യും

ഷാർജ: ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ. ഷിജൂഖാൻ രചിച്ച ‘സ്നേഹം പൂത്ത കാലം’ എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. നവംബർ 10ന് യുഎഇ സമയം രാത്രി 9 മണിക്ക് ഷാർജ എക്സ്പോ സെന്ററിലെ ഹാൾ 7, ഷാർജ ഇന്ത്യൻ അസോസിയേഷൻ പവലിയനിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം പുസ്തകം പ്രകാശനം ചെയ്യും.
ടി കെ അബ്ദുൽ ഹമീദ് ആദ്യപ്രതി ഏറ്റുവാങ്ങും. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് കെ ബാലകൃഷ്ണൻ മുഖ്യാതിഥിയാകും. അമീർ കല്ലുംപുറം പുസ്തകം പരിചയപ്പെടുത്തും. വിവിന ശങ്കർ, സിജിൻ രാജ് എന്നിവർ ആശംസകൾ നേരും.
ഹൃദയസ്പർശിയായ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ് ‘സ്നേഹം പൂത്ത കാലം’. പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. എഴുത്തുകാരനും ചിത്രകാരനുമായ രാജേഷ് ചിറപ്പാടിന്റെ ചിത്രങ്ങളും പുസ്തകത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്നു. പാപ്പാത്തി പബ്ലിഷേഴ്സാണ് പ്രസാധകർ.







0 comments