മൂന്നുനില വീടിന് തീപിടിച്ചു; മധ്യപ്രദേശിൽ ഒരു കുടുംബത്തിലെ ആറുപേര്‍ വെന്തുമരിച്ചു

സിയോൺ:മധ്യപ്രദേശിലെ സിയോണി ജില്ലയിൽ മൂന്നുനില വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ ആറുപേര്‍ മരിക്കുകയും നാലുപേര്‍ക്ക് പൊള്ളൽ എൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ ഛപാറ ടൗണിലെ മഹാവീര്‍ വാർഡിലാണ് ദുരന്തം. സ്വർണ്ണപ്പണിക്കാരനായ കുന്ദൻ ലാൽ സോണിയുടെ വീടാണ് കത്തി നശിച്ചത്.
ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞ് ഉറങ്ങാൻ കിടന്നതാണ് പത്ത് പേര്‍ ഉൾപ്പെടുന്ന കുടുംബം. പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് സ്ത്രീകളും ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു.
തീപിടിത്തത്തിന് ശേഷം ഫയർഫോഴ്സും രക്ഷാസേനയും എത്തിച്ചേര്‍ന്നു. നാലുപേരെ ആശുപത്രിയിലേക്ക് മാറ്റി. കുന്ദൻ ലാൽ സോണി (75), ഭാര്യ രാജ്കുമാരി സോണി (65), റിതു സോണി (42), സ്മൃതി സോണി (40), സൂര്യ സോണി (45), ആദിത്യ സോണി (16) എന്നിവരാണ് മരണപ്പെട്ടത്.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.








0 comments