ad
Deshabhimani

കോട്ടയം മെഡിക്കൽ കോളേജ്‌

10 വർഷം 1200 കോടിയുടെ പദ്ധതികൾ

Medical College

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്ക്‌

വെബ് ഡെസ്ക്

Published on Feb 14, 2026, 02:05 AM | 1 min read

​കോട്ടയം

രാജ്യത്തെ മറ്റൊരു സർക്കാർ ആതുരാലയത്തിനും കൈയെത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങൾ സ്വന്തമാക്കിയ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കഴിഞ്ഞ പത്ത്‌ വർഷത്തിനിടെ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയത്‌ 1200 കോടി രൂപയുടെ പദ്ധതികൾ. നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും സ്വന്തമാക്കിയ മെഡിക്കൽ കോളേജിൽ 16ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നത്‌ 283.60 കോടി രൂപയുടെ 15 പദ്ധതികൾ. ​ 526 കിടക്കകളോടെ 
സർജിക്കൽ ബ്ലോക്ക് എട്ട്‌ നിലയിലായി 33,642 ചതുരശ്ര മീറ്ററിൽ നിർമിച്ച പുതിയ സർജിക്കൽ ബ്ലോക്കിൽ 526 കിടക്കകളുണ്ട്‌. 257 കോടി ചെലവിട്ട്‌ കിഫ്‌ബി ഫണ്ടിലായിരുന്നു നിർമാണം. 44 ഐസിയു കിടക്കകളുണ്ട്‌. 14 ഓപറേഷൻ തിയറ്ററുണ്ട്‌. അത്യാധുനിക ഉപകരണങ്ങൾ ഉണ്ടാകും. സർജറി, ഓർത്തോപീഡിക്‌സ്‌, ഇഎൻടി, അനസ്‌തേഷ്യോളജി, റോഡിയോ ഡയഗ്‌നോസിസ്‌ വിഭാഗങ്ങൾ പ്രവർത്തിക്കും. ​ കാത്ത്‌ ലാബ്‌ 7.88 
കോടിയിൽ 7.88 കോടി രൂപ ചെലവഴിച്ചാണ്‌ രണ്ടാമത്തെ കാത്ത്‌ ലാബ്‌ നിർമിച്ചത്‌. കേരളത്തിൽ ഏറ്റവും കൂടുതൽ ആൻജിയോപ്ലാസ്‌റ്റി, ആൻജിയോഗ്രാം ചെയ്യുന്നത്‌ കോട്ടയം മെഡിക്കൽ കോളേജിലാണ്‌. ​ പൊള്ളലേറ്റാൽ സ്കിൻ ബാങ്കുണ്ട്‌ - സംസ്ഥാനത്ത്‌ രണ്ടാമതായി ആരംഭിക്കുന്ന ഇ‍ൗ സ്‌കിൻ ബാങ്ക്‌ പൊള്ളലിന്‌ ചികിത്സ തേടിയെത്തുന്നവർക്ക്‌ സഹായകരമാകും. മധ്യകേരളത്തിലെ അഞ്ച്‌ ജില്ലകളിലുള്ളവർ ആശുപത്രിയെയാണ്‌ ആശ്രയിക്കുന്നത്‌. 64.57 ലക്ഷം ചെലവിട്ടാണ്‌ സ്‌കിൻ ബാങ്ക്‌ ഒരുക്കിയത്‌. ​പാരാമെഡിക്കൽ 
ഹോസ്‌റ്റൽ നാല്‌ നിലകളിലായി ആറ്‌ കോടി രൂപ ചെലവിട്ട്‌ നിർമിക്കുന്ന പാരാമെഡിക്കൽ ഹോസ്‌റ്റലിന്റെ ആദ്യഘട്ട നിർമാണം പൂർത്തിയായി. 60 കുട്ടികൾക്കും അനുബന്ധ ജീവനക്കാർക്കുമായി 25 മുറികളുണ്ട്‌. ​ നവീകരിച്ച ഒപി പഴയ ഒപി ബ്ലോക്കിലെ ഗ്ര‍ൗണ്ട്‌ ഫ്‌ളോർ 1.25 കോടി രൂപ ചെലവിട്ട്‌ നവീകരിച്ചു. സൈക്യാട്രി, ഇഎൻടി ഒപികളുമുണ്ട്‌. ​ ലാക്‌ടേഷൻ 
മാനേജ്‌മെന്റ്‌ സെന്റർ മുലപ്പാൽ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിപുലമായ സ‍ൗകര്യം ഇവിടെയുണ്ടാകും. നിർമാണത്തിന്‌ 19.2 ലക്ഷവും ഉപകരണങ്ങൾക്കായി 45 ലക്ഷവും ചെലവിട്ടു. 1.20 കോടി രൂപ ചെലവഴിച്ച് ഗൈനക്കോളജി വിഭാഗത്തിൽ മാതൃ നവജാത ശിശുപരിചരണ യൂണിറ്റ് സജ്ജമാക്കി. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home