മാർ സ്ലീവായിൽ റിവിഷൻ ഹിപ് റീപ്ലേസ്‌മെന്റ് നടത്തി

പാലാ
അവയവമാറ്റത്തിലൂടെ റിവിഷൻ ഹിപ് റീപ്ലേസ്മെന്റ് ശസ്ത്രക്രിയ വിജയകരമായി നടത്തി മാർ സ്ലീവാ മെഡിസിറ്റി ഓർത്തോപീഡിക്സ് വിഭാഗം. പാലാ സ്വദേശിയായ 67 കാരന്റെ ഇടുപ്പിൽ 35 വർഷം മുന്പ് സ്ഥാപിച്ച കൃത്രിമ സന്ധിയാണ് മാറ്റിവെച്ചത്. ബംഗളുരുവിലെ രാമയ്യാ മെഡിക്കൽ കോളേജിൽ നിന്ന് അവയവമാറ്റ ശസ്ത്രക്രിയയിലൂടെ എത്തിച്ച അല്ലോഗ്രാഫ്റ്റ് ഉപയോഗിച്ച് എല്ലിലുണ്ടായ വലിയ വിടവ് പുനസ്ഥാപിച്ച ശേഷം റിവിഷൻ ഇംപ്ലാന്റുകൾ ഉപയോഗിച്ച് പുതിയ കൃത്രിമസന്ധി ഘടിപ്പിക്കുകയായിരുന്നു. ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പി ബി രാജീവിന്റെ നേതൃത്വത്തിലാണ് നാലു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയ. ശസ്ത്രക്രിയയിൽ ഓർത്തോപീഡിക്സ് വിഭാഗം മേധാവി പ്രൊഫ. ഡോ. മാത്യു എബ്രഹാം, ഡോ. സിബിൻ സൈഫുദീൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. എബി ജോൺ, ഡോ. ജെയിംസ് സിറിയക്, ഡോ. രേഷ്മ എന്നിവരും പങ്കെടുത്തു. സുഖം പ്രാപിച്ച രോഗി വീട്ടിലേക്ക് മടങ്ങി.










0 comments