ക്ലീൻ ഗ്രീൻ

കോട്ടയം
പുൽമേടുകൾക്ക് പുതുഭംഗി. ജലാശയങ്ങൾക്ക് തെളിമ. പരിസരങ്ങൾക്ക് പുതുമുഖം. വികസനമെന്നത് കെട്ടിടങ്ങളിലോ പാലങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ല. അടിസ്ഥാന വികസനത്തിന്റെ പടവുകൾ ചവിട്ടി കയറുന്നതിനൊപ്പം പരിസ്ഥിതി സൗഹാർദ ജീവിതത്തിനും പ്രാധാന്യം നൽകിയ വികസനമായിരുന്നു എൽഡിഎഫിന്റേത്. വൃത്തിയിലും വെൺമയിലും ജില്ല മാതൃകയാണ്. മാലിന്യം ചിതറിക്കിടക്കുന്ന വഴിയരികുകളില്ല. റോഡുകളില്ല. അവ പഴയ ഓർമകളിൽ മാത്രം. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് എന്നിവരെല്ലാം ഒരുമിച്ചപ്പോൾ ജില്ല ശുചിത്വസുന്ദരമായി. മുൻനിര പോരാളിയായി ഹരിതകർമസേനയും. പച്ചത്തുരുത്ത് പദ്ധതിയിലൂടെയും ഒരു തൈനടാം ക്യാമ്പയിനിലൂടെയും പരിസ്ഥിതിയിൽ പച്ചപ്പൊരുക്കി. മുഴുവൻ വിദ്യാലയങ്ങളും കലാലയങ്ങളും ഹരിത വിദ്യാലയങ്ങളും ഹരിത കലാലയങ്ങളുമാണ്. വൃത്തിയുള്ള നാടിനായി തദ്ദേശസ്ഥാപനങ്ങളും പൊതുജനങ്ങളും ഒരുമിച്ചതോടെ നാടിന്റെ മുഖച്ഛായ മാറി. മാലിന്യശേഖരണത്തിനായി 842 ബോട്ടിൽ ബൂത്തുകളും 729 പൊതുബിന്നുകളും സ്ഥാപിച്ചു. 464 പൊതുജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളും ജില്ലയിലുണ്ട്. 17 റിസോഴ്സ് റിക്കവറി ഫെസിലിറ്റി(ആർആർഎഫ്)കൾ പ്രവർത്തിക്കുന്നു. മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്ററുകൾ(എംസിഎഫ്) 92 എണ്ണവും മിനി എംസിഎഫുകൾ 1638 എണ്ണവുമുണ്ട്. ഹരിതകർമസേന വഴി വീടുകളിൽനിന്നുള്ള മാലിന്യം നേരിട്ടു ശേഖരിച്ചു. ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിച്ച് സംസ്കരിക്കുന്നു.








0 comments