വികസനം തുടരാൻ

തലയോലപ്പറമ്പ്
തലയോലപ്പറമ്പ്, ചെമ്പ്, മറവൻതുരുത്ത്, വെള്ളൂർ, കല്ലറ പഞ്ചായത്തുകളിൽ എൽഡിഎഫ് പ്രചരണം ബഹുദൂരം മുന്നിൽ. പഞ്ചായത്തുകളെല്ലാം ഭരിക്കുന്നത് എൽഡിഎഫാണ്. തലയോലപ്പറമ്പിലെ 17 വാർഡുകളിൽ സിപിഐ എം എട്ട്, സിപിഐ മൂന്ന്, കേരള കോൺഗ്രസ് എം അഞ്ച്, എൻസിപി ഒന്ന് എന്നിങ്ങനെയാണ് മത്സരിക്കുന്നത്. നിലവിൽ കക്ഷിനില: എൽഡിഎഫ് എട്ട്, യുഡിഎഫ് ആറ്, സ്വതന്ത്രൻ ഒന്ന്. ആരോഗ്യം, പാർപ്പിടം, കൃഷി എന്നിവയിൽ മാതൃകപരമായ വികസനം നടത്തി. 85 ശതമാനം പഞ്ചായത്ത് റോഡുകളും സഞ്ചാരയോഗ്യമാക്കി. പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിന് 50 സെന്റ് സ്ഥലം ലഭ്യമാക്കി. ചെമ്പിൽ 16 വാർഡുകളിലായി സിപിഐ എം 10, സിപിഐ അഞ്ച്, കേരള കോൺഗ്രസ് എം ഒരിടത്തും മത്സരിക്കുന്നു. നിലവിലുള്ള കക്ഷിനില എൽഡിഎഫ് 9, യുഡിഎഫ് അഞ്ച്. ടൂറിസം പരിപോക്ഷിപ്പിക്കാൻ ഒട്ടേറെ പദ്ധതികൾ ഒരുക്കി. ഏനാദിയിൽ കമ്യൂണിറ്റി ഹാൾ നിർമിച്ചു. വയോജനങ്ങൾക്ക് പകൽ വീടൊരുക്കാൻ 10 സെന്റ് ഭൂമി വാങ്ങി. ആരോഗ്യ രംഗത്തെ പ്രവർത്തനത്തിന് ജില്ലയിൽ നിരവധി തവണ ആർദ്രം പുരസ്‌കാരം ലഭിച്ച പഞ്ചായത്താണ് മറവൻതുരുത്ത്. സിപിഐ എം 11, സിപിഐ അഞ്ച് സീറ്റിൽ മത്സരിക്കുന്നു. കക്ഷിനില എൽഡിഎഫ്– 8, യുഡിഎഫ്–7. എല്ലാവർക്കും ദിവസവും കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വെള്ളൂരിൽ സിപിഐ എം –9, സിപിഐ –നാല്, കേരള കോൺഗ്രസ് എം മൂന്ന്, എൻസിപി ഒന്ന് എന്നിങ്ങനെ മത്സരിക്കുന്നു. കക്ഷിനില: എൽഡിഎഫ്–11, യുഡിഎഫ് അഞ്ച്. ലൈഫ് മിഷനിൽ 127 വീടുകൾ നൽകി. മനസോടിത്തിരി മണ്ണ് പദ്ധതിയിലൂടെ 30 കുടുംബങ്ങൾക്ക് ഭൂമി നൽകി. ഇറുമ്പയം പെരുന്തട്ടിൽ ആധുനിക നിലവാരത്തിൽ സ്‌റ്റേഡിയം ഉയർന്നു. കല്ലറയിലെ 14 വാർഡുകളിൽ സിപിഐ എം ഏഴ്, സിപിഐ നാല്, കേരള കോൺഗ്രസ് എം രണ്ട്, എൽഡിഎഫ് സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെ മത്സരിക്കുന്നു. കക്ഷിനില: എൽഡിഎഫ്– ഏഴ്, യുഡിഎഫ് –മൂന്ന്, ബിജെപി –മൂന്ന്. ഗ്രാമീണ റോഡുകൾ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയിൽ മികവാർന്ന വികസനം നടന്നു. ലൈഫ് മിഷനിൽ 103 കുടുംബങ്ങൾക്ക് വീടുനിർമിച്ച് നൽകി.










0 comments