ad
Deshabhimani

ചരിത്രമായി ജനമുന്നേറ്റം

ldf

എൽഡിഎഫ് മധ്യമേഖല വികസനമുന്നേറ്റ ജാഥ കടുത്തുരുത്തി മണ്ഡലത്തിലെ കുറവിലങ്ങാട്ടെ സ്വീകരണ കേന്ദ്രത്തിലെത്തിയപ്പോൾ നിറഞ്ഞ ജനങ്ങൾ

വെബ് ഡെസ്ക്

Published on Feb 11, 2026, 01:51 AM | 1 min read

കോട്ടയം

പതിനായിരങ്ങൾ പങ്കെടുത്ത എൽഡിഎഫ്‌ മധ്യമേഖല വികസന മുന്നേറ്റ ജാഥ ജില്ലയിൽ കുറിച്ചത്‌ പുതിയ ചരിത്രം. കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി എംപി നയിക്കുന്ന ജാഥയെ സ്വീകരിക്കാൻ മുന്നണിയിലെ പ്രവർത്തകരെയും അനുഭാവികളേയും കൂടാതെ ഇതര ജനവിഭാഗങ്ങളായ ആയിരങ്ങളെത്തി. ഒന്പത്‌ മണ്ഡലങ്ങളിലെയും ജനബാഹുല്യം വെളിവാക്കുന്നത്‌ സർക്കാർ നടപ്പാക്കിയ അത്‌ഭുതകരമായ വികസനവും സാമൂഹ്യക്ഷേമപദ്ധതികളിലൂടെ എല്ലാവിഭാഗം ജനങ്ങളോടുമുള്ള കരുതലും ജനങ്ങൾ തിരിച്ചറിയുന്നുവെന്നാണ്‌. 10വർഷത്തെ ഭരണത്തിലുണ്ടായ സമാധാനജീവിതവും ക്രമസമാധാനഭദ്രതയും ജനങ്ങൾക്ക്‌ അനുഭവഭേദ്യമാണ്‌. ഇത്‌ യുഡിഎഫും ബിജെപിയും മനസിലാക്കിയിട്ടുണ്ട്‌. അതവർക്ക്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ദോഷമാകുമെന്ന്‌ ഭയന്നാണ്‌ നുണപ്രചാരണങ്ങൾ നടത്തുന്നത്‌. ഇതും ജനങ്ങൾ തിരിച്ചറിയുന്നുണ്ട്‌. മാധ്യമങ്ങൾക്കും ജാഥയുടെ മുന്നേറ്റം അവഗണിക്കാനായില്ല. ചങ്ങനാശേരിയിലെ സ്വീകരണകേന്ദ്രത്തിലേക്ക്‌ ജില്ലാ അതിർത്തിയിൽനിന്ന്‌ ജാഥാ ക്യാപ്‌റ്റനെ ആനയിച്ചുള്ള ഇരുചക്രവാഹന റാലിയിലുൾപ്പെടെ സ്‌ത്രീകളുടെ പങ്കാളിത്തം ആവേശകരമായിരുന്നു. ചരിത്രപ്രസിദ്ധമായ തിരുനക്കര മെൈതാനത്ത്‌ വൈകിയെത്തിയ ജാഥയെ രാത്രിയിലും കാത്തിരുന്നത്‌ ആയിരങ്ങൾ. പാന്പാടിയിലും ഏറ്റുമാനൂരും കുറവിലങ്ങാടും വൈക്കത്തും കണ്ടത്‌ അത്‌ഭൂതപൂർവമായ ജനസഞ്ചയം. പാലാ നഗരത്തിലും പൊൻകുന്നത്തും മുണ്ടക്കയത്തും ഇതുവരെ കാണാത്ത ജനമുന്നേറ്റം. സർക്കാരിന്റെ വികസനവും ക്ഷേമപ്രവർത്തനങ്ങളും ജനങ്ങളുമായി സംവദിച്ചു. വിവിധ മേഖലകളിലുള്ളവരുമായും പ്രത്യേകമായി സംവദിച്ചു. പ്രകടനപത്രികയിൽ ഉൾപ്പെടുത്താനുള്ള നിർദേശങ്ങൾ തേടി. തദ്ദേശഭരണ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോൾ എൽഡിഎഫിനെ ആക്ഷേപിച്ചവർക്കുള്ള ശക്തമായ മറുപടിയാണ്‌ ജാഥയുടെ വിജയം. എൽഡിഎഫിന്റെ സംഘടനാസംവിധാനവും ഐക്യവും കരുത്തുറ്റതാണെന്നും തെളിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞതവണത്തേക്കാളും മെച്ചപ്പെട്ട വിജയംനേടി തുടർഭരണത്തിന്‌ ശക്തമായ പിന്തുണ ജില്ല നൽകുമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ പ്രൊഫ. ലോപ്പോസ്‌ മാത്യു പറഞ്ഞു. ജാഥയെ വൻവിജയമാക്കിയ എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home