കള്ളപ്രചാരണം തുറന്നുകാട്ടി എൽഡിഎഫ് പൊതുയോഗം

ബിജെപി– -കോൺഗ്രസ് അതിക്രമങ്ങൾക്കെതിരെ എൽഡിഎഫ് ജില്ലാകമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം
കോട്ടയം
സംസ്ഥാന സർക്കാരിനെതിരെ കള്ളപ്രചാരണം നടത്തുന്ന പ്രതിപക്ഷത്തെ തുറന്നുകാട്ടി എൽഡിഎഫ് ജില്ലാകമ്മിറ്റി നേതൃത്വത്തിൽ പൊതുയോഗം. ശബരിമല ശിൽപ്പപാളി വിഷയത്തിൽ ഉൾപ്പെടെ നുണകൾ പ്രചരിപ്പിക്കുന്ന യുഡിഎഫ്, ബിജെപി നിലപാടിനെതിരെ പ്രതിഷേധവുമായി തിരുനക്കര മൈതാനിയിൽ നുറുകണക്കിനാളുകളെത്തി. നുണകളും അക്രമവും കൊണ്ട് എൽഡിഎഫിനെ തകർക്കാനാകില്ലെന്ന് വ്യക്തമാക്കി. പൊതുയോഗത്തിന് മുന്നോടിയായി ബിജെപി, കോൺഗ്രസ് അക്രമത്തിൽ പ്രതിഷേധിച്ച് മാമ്മൻ മാപ്പിള ഹാൾ പരിസരത്ത് നിന്ന് തിരുനക്കര മൈതാനത്തേക്ക് പ്രകടനം നടന്നു. പൊതുയോഗം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, സിപിഐ ജില്ലാസെക്രട്ടറി വി കെ സന്തോഷ് കുമാർ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ, സി കെ ശശിധരൻ, കെ സന്തോഷ് കുമാർ, എം ടി കുര്യൻ, ബെന്നി മൈലാടൂർ, ഔസേപ്പച്ചൻ തകിടിയേൽ, ബെന്നി കുര്യൻ, സാം ജോർജ്, ബോബൻ ഡി തെക്കേൽ, ജോജി കുറത്തിയാട്ട്, രാജീവ് നെല്ലിക്കുന്നേൽ, സണ്ണി തോമസ് എന്നിവർ സംസാരിച്ചു.










0 comments