ad
Deshabhimani

നെല്ലിന്റെ കുടിശ്ശിക: സംയുക്ത 
പാടശേഖര സമിതി നിവേദനം നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 03, 2026, 01:37 AM | 1 min read

കോട്ടയം

സംഭരിച്ച നെല്ലിന്റെ കുടിശ്ശികത്തുക ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട്‌ സംയുക്ത പാടശേഖര സമിതി മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും നിവേദനം നൽകി. 2025, 2026 വർഷത്തെ നെൽവില ഉടൻ നൽകുക, യുഡിഎഫ് പ്രകടന പത്രികയിലെ നെൽവില 35 രൂപയാക്കുമെന്ന പ്രഖ്യാപനം ആദ്യ ബജറ്റിൽ നടപ്പാക്കുക, പമ്പിങ്‌ സബ്സിഡിയും ഹാൻഡ്‌ലിങ് ചാർജും വർധിപ്പിക്കുക, അനധികൃത കിഴിവ് സമ്പ്രദായം നിർത്തലാക്കുക, പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുക, രാസവള വിലവർധനവ് നിയന്ത്രിക്കുക, സബ്സിഡികൾ യഥാസമയം നൽകുക, കൂലിക്ക് ഏകീകരണമുണ്ടാക്കുക, ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുക, ഉൽപ്പാദന ചെലവിന് ആനുപാതികമായി വില വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്. സമിതി പ്രസിഡന്റ് റജീന അഷറഫ്, സെക്രട്ടറി കെ എൻ സുരേഷ്, സജീവ്, കെ എ അഷറഫ്‌, സെബാസ്റ്റ്യൻ എന്നിവരാണ്‌ നിവേദക സംഘത്തിലുണ്ടായിരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home