ആശ്വാസമായി മഴ; ചൂട് കുറയുന്നു

കോട്ടയം
വേനൽമഴയ്‌ക്ക് പിന്നാലെ ജില്ലയിലെ ചൂട് കുറയുന്നു. ഒരാഴ്ചയായി വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു. കോട്ടയം, വടവാതൂർ, കുമരകം എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച കൂടുതൽ മഴ ലഭിച്ചത്. കോട്ടയം 46.6 മില്ലി മീറ്റർ, വടവാതൂർ 42 മില്ലിമീറ്റർ, കുമരകം 36.3 മില്ലിമീറ്റർ എന്നിങ്ങനെ മഴ ലഭിച്ചു. ചൊവ്വാഴ്ച മഞ്ഞ അലർട്ടായിരുന്നു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലുമുണ്ട്. വരും ദിവസങ്ങളിൽ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം, ശനി ദിവസങ്ങളിൽ മഞ്ഞ അലർട്ടാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളും പുറത്തിറക്കി.










0 comments