Deshabhimani

കേന്ദ്രസർക്കാർ ഓഫീസ്‌ ഉപരോധിച്ച്‌ കർഷകർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2026, 01:51 AM | 1 min read

കോട്ടയം കർഷകസമരത്തിന്റെ ആറാമത് ഓർമദിനത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസ്‌ ഉപരോധിച്ചു. കോട്ടയം ഹെഡ്‌ പോസ്റ്റോഫീസിന്‌ മുന്നിൽ നടന്ന ഉപരോധം കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ജോസഫ് ഫിലിപ്പ് ഉദ്‌ഘാടനംചെയ്തു. കിസാൻസഭ ജില്ലാ പ്രസിഡന്റ്‌ വി ടി തോമസ്‌ അധ്യക്ഷനായി. കെഎസ്‌കെഎസ്‌ ജില്ലാ സെക്രട്ടറി എം കെ ദിലീപ്‌, എഐകെകെഎംഎസ്‌ ജില്ലാ സെക്രട്ടറി അജയ്‌കുമാർ, കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ഷാനവാസ്‌, കെ ജയകൃഷ്‌ണൻ, പി എൻ ബിനു, ഗീതാ ഉണ്ണികൃഷ്‌ണൻ, കിസാൻസഭ ജില്ലാ സെക്രട്ടറി രാജൻ ചെറുകാപ്പള്ളി, കർഷകസംഘം ഏരിയാ സെക്രട്ടറി ടി എം രാജൻ എന്നിവർ സംസാരിച്ചു. എംഎസ്‌പി കൊള്ള അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക, സ്വതന്ത്ര വ്യാപാര കരാറുകൾ വേണ്ട, ലേബർ കോഡുകളും എസ്ഐആറും പിൻവലിക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിനെ പ്രോസിക്യൂട്ട് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ഉപരോധം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home