ad
Deshabhimani

കർഷകസംഘം ജില്ലാ സമ്മേളനം

ആവേശത്തോടെ പതാകജാഥ ​

കർഷകസംഘം

കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് ഉയർത്താനുള്ള പതാക മുതിർന്ന സിപിഐ എം നേതാവ് വൈക്കം വിശ്വൻ ജാഥ ക്യാപ്റ്റൻ കർഷകസംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഇ എസ് ബിജുവിന് കൈമാറുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 01:51 AM | 1 min read

ഏറ്റുമാനൂർ

കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാകയേന്തിയ ജാഥ ആരംഭിച്ചത് കുടയംപടിയിലെ അയ്മനം ബാബു സ്മൃതിമണ്ഡപത്തിൽനിന്ന്. അയ്മനത്തിന്റെ കർഷക മണ്ണ് ജാഥക്ക് അഭിവാദ്യമേകി. ജാഥാനായകൻ കർഷകസംഘം ജില്ലാ എക്സിക്യൂട്ടിവ് അംഗം ഇ എസ് ബിജുവിന് മുതിർന്ന സിപിഐ എം നേതാവ് വൈക്കം വിശ്വൻ പതാക കൈമാറി ഉദ്ഘാടനംചെയ്തു. പ്രദേശിക സംഘാടക സമിതി ചെയർമാൻ ആർ പ്രമോദ്ചന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എൻ വേണുഗോപാൽ, ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ്, ജില്ലാ കമ്മിറ്റിയംഗം എം എസ് സാനു, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ നരേന്ദ്രനാഥ്, ഗീത ഉണ്ണികൃഷ്ണൻ, മറ്റ് ഭാരവാഹികളായ കെ കെ ഷാജിമോൻ, രതീഷ് രത്നാകരൻ, ഒ ആർ പ്രദീപ്കുമാർ, കെ വി പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home